സില്‍വര്‍ലൈന്‍ പദ്ധതി: നിയമസഭാ സാമാജികര്‍ക്കായി വിശദീകരണ യോഗം സംഘടിപ്പിച്ചു

സില്‍വര്‍ലൈന്‍ പദ്ധതിയെക്കുറിച്ച് നിയമസഭാ സാമാജികര്‍ക്കായി വിശദീകരണ യോഗം സംഘടിപ്പിച്ചു. നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടന്ന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള അംഗങ്ങൾ പങ്കെടുത്തു. എന്നാൽ ആശങ്ക ഉയർത്തിയ  പ്രതിപക്ഷ അംഗങ്ങൾ പങ്കെടുത്തില്ല.

LDF സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രതിപക്ഷം അനാവശ്യ ആശങ്ക പടർത്തിയ സാഹചര്യത്തിലാണ് സാമാജികർക്കായി  പദ്ധതിയെ സംബന്ധിച്ച സംശയ നിവാരണ പരിപാടി സംഘടിപ്പിച്ചത്. ഇത് രണ്ടാം തവണയാണ് ഇത്തരത്തിൽ ഒരു യോഗം ചേർന്നത്.

പദ്ധതിയുടെ സാങ്കേതിക വശങ്ങൾ അവതരിപ്പിക്കുന്നതിനു ഒപ്പം എംഎൽഎ മാരുടെ ചോദ്യത്തിനും കെ റെയിൽ എം ടി   വി. അജിത് കുമാര്‍  മറുപടി പറഞ്ഞു നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി അടക്കം ഭരണ പക്ഷ മന്ത്രിമാരും  എംഎൽഎമാരും പങ്കെടുത്തു.

ജനങ്ങളുടെ ആശങ്ക സഭയ്ക്കുള്ളിലും വെളിയിലും ഉയർത്തിയ പ്രതിപക്ഷ അംഗങ്ങൾ ആരും കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിന്റെ നിച്ഛസ്ഥിതി എന്താണ് എന്ന് മനസിലാക്കാൻ വീണ്ടും എത്തിയില്ല എന്നത് പ്രതിപക്ഷത്തിൻ്റെ ഇരട്ട താപ്പ് വ്യക്തമാക്കുന്നതായി മാറി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News