നമ്പർ 18 ഹോട്ടൽ പോക്സോ കേസ്: റോയ് വയലാട്ടിന്‍റെയും സൈജു തങ്കച്ചന്‍റെയും കസ്റ്റഡി കാലാവധി ഇന്നവസാനിക്കും

നമ്പർ 18 ഹോട്ടൽ പോക്സോ കേസിൽ റോയ് വയലാട്ടിന്‍റെയും രണ്ടാം പ്രതി സൈജു തങ്കച്ചന്‍റെയും കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. റോയി വയലാട്ടിനെ ഇന്ന് രാവിലെ 11 മണി വരെ ചോദ്യം ചെയ്യാനാണ് കോടതി ഇന്നലെ അനുമതി നല്‍കിയത്.

രണ്ട് ദിവസം കസ്റ്റഡിയില്‍ ലഭിച്ച സൈജു തങ്കച്ചനെ വിവിധ കേന്ദ്രങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇരുവരെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്തു.

അതിനിടെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ച മൂന്നാം പ്രതി അഞ്ജലി റീമാദേവ് ഇന്ന് അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരായേക്കും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അഞ്ജലിക്ക് നോട്ടീസ് നല്‍കിയിരുന്നു.

ബന്ധുക്കൾ മുഖേനയാണ് ഹാജരാകാൻ നിർദേശം നൽകിയിരിക്കുന്നത്. കോഴിക്കോട് സ്വദേശിനിയായ വീട്ടമ്മയും മകളും നല്‍കിയ പരാതിയിലാണ് നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട്, സജി തങ്കച്ചന്‍, അഞ്ജലി റിമാദേവ് എന്നിവര്‍ക്കെതിരെ പോക്‌സോ കേസ് ചുമത്തിയത്.

കൊച്ചിയിലെ ക്രൈം ഡിറ്റാച്ച്‌മെന്റ് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫിസില്‍ ഹാജരാകാനാണ് നിര്‍ദേശം. നോട്ടീസ് നല്‍കുമ്പോള്‍ വീട്ടില്‍ അമ്മാവന്‍ മാത്രമാണുണ്ടായിരുന്നത്. പ്രതികളെല്ലാം ഒളിവിലായിരുന്നു.

2021 ഒക്ടോബര്‍ 20 ന് റോയിയുടെ ഉടമസ്ഥതയിലുള്ള ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കേസ്.

കോഴിക്കോട് സ്വദേശിനിയായ യുവതിയും പ്രായപൂര്‍ത്തിയാകാത്ത മകളുമായിരുന്നു പരാതിക്കാർ. പെണ്‍കുട്ടിയുടെ രഹസ്യമൊഴി ഉള്‍പ്പെടെ പരിശോധിച്ചായിരുന്നു റോയി വയലാട്ടിനും , സൈജു തങ്കച്ചന്നും  ഹൈക്കോടതി ജാമ്യം നിഷേധിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News