ഐപിഎല്‍ പതിനഞ്ചാം എഡിഷന്‍ തുടക്കമാകാൻ ഇനി 10 നാൾ

ഐപിഎല്‍ പതിനഞ്ചാം എഡിഷന്‍ തുടക്കമാകാൻ ഇനി 10 നാൾ . കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിങ്സ് ഇക്കുറി ഇറങ്ങുക പുതിയ സ്ക്വാഡുമായാണ്. അഞ്ചാം കിരീടമാണ് സൂപ്പർ കിങ്സിന്റെ ലക്ഷ്യം.

ക്രിക്കറ്റ്‌ പ്രേമികൾ വളരെ ആകാംക്ഷപൂർവ്വം കാത്തിരിക്കുന്നത്  ഐപിഎൽ പതിനഞ്ചാം സീസണിനാണ്. ഈ മാസം 26ന് ചെന്നൈ സൂപ്പർ കിംഗ്സ് : കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്‌ മത്സരത്തോടെയാണ് പുത്തൻ സീസണിന് തുടക്കമാവുക.

കഴിഞ്ഞ സീസണിലെ ഫൈനലിൽ കൊൽക്കത്തയെ 27 റൺസിന് തോൽപിച്ചായിരുന്നു എം.എസ്.ഡിയുടെയും സംഘത്തിന്റെയും കിരീട നേട്ടം. ബാറ്റിംഗിലും ബോളിംഗിലും ശക്തമായ നിരയുമായാണ് ചെന്നൈയുടെ പടയൊരുക്കം.

കഴിഞ്ഞ സീസണിലെ ഓറഞ്ച് ക്യാപ്പ് ജേതാവ് റുതുരാജ് ഗേക്ക്വാദ്, ഡെവോൺ കോൺവേ , റോബിൻ ഉത്തപ്പ , റായുഡു, ധോണി എന്നിവർ മഞ്ഞപ്പടയുടെ ബാറ്റിംഗ് നിരയ്ക്ക് കരുത്തേകും. ഡ്വെയിൻ ബ്രാവോ , മുയീൻ അലി, ജഡേജ എന്നിവരാണ് ടീമിലെ ഓൾ റൌണ്ടർമാർ.

പരുക്കേറ്റ പേസർ ദീപക് ചഹറിന് ആദ്യ 5 മത്സരങ്ങൾ നഷ്ടമാകും. 14 കോടി രൂപയ്ക്കാണ് ചഹറിനെ സൂപ്പർ കിങ്സ് ടീമിലെത്തിച്ചത്. ക്രിസ് ജോർദാൻ, ആദം മിൽനെ എന്നിവരുൾപ്പെടുന്നതാണ് ചെന്നൈയുടെ ബോളിംഗ് നിര . മലയാളി പേസർ കെ എം ആസിഫിനും ടീമിൽ ഇടം കിട്ടാൻ സാധ്യത ഏറെയുണ്ട്.

സൂറത്തിലാണ് സൂപ്പർ കിങ്സ് പരിശീലനം നടത്തുന്നത്.ഐ പി എല്ലിൽ മഹേന്ദ്ര സിംഗ് ധോണിയുടെ അവസാനത്തെ സീസണായിരിക്കും ഇത്തവണത്തേത് എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ .  മികച്ച സ്ക്വാഡിനെ തന്നെ സ്വന്തമാക്കിയ ചെന്നൈയുടെ ലക്ഷ്യം അഞ്ചാം കിരീടമാണ്.

കിരീടം നിലനിർത്താനായാൽ ഐപിഎൽ കിരീട നേട്ടക്കണക്കിൽ മുംബൈ ഇന്ത്യൻസിനൊപ്പമെത്താൻ ധോണിപ്പടയ്ക്കാകും. ഐപിഎല്ലിൽ കിരീട നേട്ടത്തോടെയുള്ള  എം.എസ്.ഡിയുടെ രാജകീയ വിടവാങ്ങലാണ് ആരാധകരും ആഗ്രഹിക്കുന്നത്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News