
പഞ്ചാബ് മുഖ്യമന്ത്രിയായി ഭഗവന്ത് മൻ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഉൾപ്പെടെയുള്ള ആം ആദ്മി പാർട്ടിയുടെ മുതിർന്ന നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.
വിപുലമായ സജ്ജീകരണങ്ങളാണ് സത്യപ്രതിജ്ഞാ ചടങ്ങിനായി ഒരുക്കിയിട്ടുള്ളത്. ഭാഗത് സിംഗിന്റെ ജന്മദേശമായ ഖത്കർ കലാനിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഏകദേശം മൂന്ന് ലക്ഷത്തോളം പേർ എത്തിച്ചേരുമെന്നാണ് കണക്കാക്കുന്നത്.
117 നിയമസഭാ മണ്ഡലങ്ങളിൽ 92 സീറ്റുകൾ നേടിയാണ് ആം ആദ്മി പഞ്ചാബിൽ അധികാരത്തിലെത്തിയത്. ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കാണ് സത്യപ്രതിജ്ഞ. അഞ്ച് ലക്ഷത്തിലേറെ ആളുകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
“എനിക്കൊപ്പം പഞ്ചാബിലെ മൂന്ന് കോടി ജനങ്ങളും മുഖ്യമന്ത്രിയാകും. ഇത് നിങ്ങളുടെ സ്വന്തം സർക്കാരായിരിക്കും. മാർച്ച് 16 ന് നിങ്ങളുടെ സഹോദരനെ പിന്തുണയ്ക്കുന്നതിനായി ഖത്കർ കാലനിൽ നടക്കുന്ന ചടങ്ങിൽ എല്ലാവരും സന്നിഹിതരായിരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു” – നിയുക്ത മുഖ്യമന്ത്രി ഭഗവന്ത് മാൻ ട്വിറ്ററിൽ കുറിച്ചു. ചടങ്ങിൽ പങ്കെടുക്കുന്ന പുരുഷന്മാരോട് മഞ്ഞ തലപ്പാവും സ്ത്രീകളോട് മഞ്ഞ ഷാളും അണിയാൻ മൻ അഭ്യർത്ഥിച്ചിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here