കൈരളിടിവി യുഎസ്എ മൂന്നാമത് കവിത പുരസ്‌കാര ചടങ്ങ് ന്യൂയോര്‍ക്കിലെ കേരളസെന്ററില്‍

കൈരളിടിവി യൂ എസ് എ യുടെ മൂന്നാമത് കവിത പുരസ്‌കാര ചടങ്ങ് ന്യൂയോര്‍ക്കിലെ കേരളസെന്ററില്‍ പ്രവാസികളുടെ സാഹിത്യഭിരുചിയെ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൈരളി അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ മികച്ച രചനികളില്‍ നിന്നാണ് സമ്മാനര്‍ഹയെ തെരെഞ്ഞെടുത്തത്. ഇക്കുറി കവിത പുരസ്‌കാരം നേടിയത് ബോസ്റ്റണില്‍ നിന്നുള്ള സിന്ധുനായരുടെ ‘ഇരുള്‍ വഴികളിലെ മിന്നാമിനുങ്ങുകള്‍ ‘എന്ന കവിതയാണ്.

ക്യാഷ് അവാര്‍ഡും ഫലകവും ന്യൂയോര്‍ക്കിലെ കേരളം സെന്ററില്‍ (1824 ഫെയര്‍ഫാക്‌സ് സ്ട്രീറ്റ് എല്‍മോണ്ട് ന്യൂയോര്‍ക് ) ഏപ്രില്‍ 9 ന് രാവിലെ 10 .30 ന് ആരംഭിക്കുന്ന പരിപാടിയില്‍.ജനനി മാസികയുടെ പത്രാധിപര്‍ ജെ മാത്യൂസ് അവാര്‍ഡ് വിതരണം നടത്തുന്നു. തുടര്‍ന്ന് പ്രശസ്ത എഴുത്തുകാരിയും ചിത്രകാരിയുമായ ഡോണ മയൂര ‘നവമാധ്യമങ്ങളും സാഹിത്യവും’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് നടക്കുന്ന ചര്‍ച്ചയില്‍ സാഹിത്യ സാംസ്‌കാരിക മാധ്യമ പ്രവര്‍ത്തകര്‍ സംസാരിക്കും.

മാധ്യമ പ്രവര്‍ത്തകരായ ജോര്‍ജ് ജോസഫ്, താജ് മാത്യു, കേരള സെന്റര്‍ പ്രെസിഡെന്റ് അലക്സ് കാവുമ്പുറത്തു, ഇ എം സ്റ്റീഫന്‍, മനോഹര്‍ തോമസ് ,ജോസ് ചെരിപുറം , കെ കെ ജോണ്‍സണ്‍ ,പി ,ടി പൗലോസ്, ബേബി ഊരാളില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. തഹ്‌സിന്‍ മുഹമ്മദ് അവതരിപ്പിക്കുന്ന ഗാനമേളയും ചടങ്ങില്‍ ഉണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജോസ് കാടാപുറം 914 954 9586. സമീപിക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News