കേരളത്തെ സമ്പൂര്‍ണ ഉപഭോക്തൃ സൗഹൃദ സംസ്ഥാനമാക്കുക സര്‍ക്കാര്‍ ലക്ഷ്യം: മുഖ്യമന്ത്രി

കേരളത്തെ സമ്പൂര്‍ണ ഉപഭോക്തൃ സൗഹൃദ സംസ്ഥാനമാക്കുക സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുവിതരണ ഉപഭോക്തൃ വകുപ്പുകള്‍ ഇനി ഇ- ഓഫീസ് സംവിധാനത്തിലേക്ക് കടക്കുകയാണ്. പൊതുവിതരണ ഉപഭോക്തൃ വകുപ്പുകളുടെ അഞ്ച് പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു.

ഭക്ഷ്യ ധാന്യങ്ങളുടെ ചരക്കുനീക്കം നിരീക്ഷിക്കുന്നതിനായി ജി.പി.എസ് സംവിധാനം, റേഷന്‍കടകള്‍ ഡിജിറ്റലായി പരിശോധിക്കന്നതിന് എഫ്.പി.എസ് മൊബൈല്‍ അപ്പ്, ലീഗല്‍ മെട്രോളജി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ അരലക്ഷം ചില്ലറ വ്യാപാര സ്ഥാപനങ്ങളിലെ ബില്ലിംഗ്, അളവ് തൂക്ക സംവിധാനങ്ങള്‍ പരിശോധിക്കുന്ന ‘ജാഗ്രതാ’ പദ്ധതി , 1000 പെട്രോള്‍ പമ്പുകളില്‍ പരിശോധന നടത്തി കൃത്യത ഉറപ്പു വരുത്തുന്ന ‘ക്ഷമത’ എന്നീ പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ തുടക്കം കുറിച്ചത്.

ഉപഭോക്താകളുടെ അവകാശങ്ങളെ കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാടാണ്  സര്‍ക്കാരിനുള്ളതെന്നും ഉപഭോക്തൃ സംരക്ഷണ നിയമം വന്നത്തോടെ ഉപഭോക്തൃസൗഹൃദ അന്തരീക്ഷമാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ മന്ത്രി ജി.ആര്‍. അനില്‍ അധ്യക്ഷനായി.  മന്ത്രിമാരായ  ആന്റണി രാജു, വി. ശിവന്‍കുട്ടി എന്നിവര്‍ മുഖ്യാതിഥികളായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News