ജി 23 കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നത്; അനുകൂലിച്ച് പി ജെ കുര്യന്‍

ജി 23 നേതാക്കളെ അനുകൂലിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍. ജി 23 കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധിക്ക് എതിരായ സിബലിന്റെ ആരോപണങ്ങള്‍ക്ക് കഴമ്പുണ്ടെന്നും പി ജെ കുര്യന്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസിന്‍റെ അധ്യക്ഷനാക്കണോ വേണ്ടയോ  എന്ന് തീരുമാനിക്കേണ്ടത് എഐസിസി ആണെന്നും പി ജെ കുര്യന്‍കൈരളി ന്യൂസിനോട് വ്യക്തമാക്കി.

അതേസമയം കോൺഗ്രസിലെ സംഘടനാ പ്രതിസന്ധിയ്ക്ക് പുതിയ മാനം നൽകി ജി-23 നേതാക്കളുടെ വിശാല യോഗം ഇന്ന്. നെഹ്റു കുടുംബം കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് മാറണം എന്ന കപിൽ സിബലിന്റെ ആവശ്യത്തിന് പിന്നാലെ ആണ് ഇന്നത്തെ യോഗം നടക്കുന്നത്.

രാജ്യസഭയിലെ അംഗത്വ കാലാവധി അവസാനിയ്ക്കുന്ന സാഹചര്യത്തിൽ കപിൽ സിബലിന്റെ വീട്ടിലാണ് യോഗം. പ്രവർത്തക സമിതിയോഗത്തിന് ശേഷമുള്ള സാഹചര്യം യോഗം വിലയിരുത്തും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News