ഇരിങ്ങാലക്കുടയില്‍ കോളേജ് വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു

ഇരിങ്ങാലക്കുട ജ്യോതീസ് കോളേഷിലെ വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു. സഹപാഠിയായ വിദ്യാര്‍ത്ഥിനിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം ശല്യം ചെയ്തു. ഇത് ചൊദ്യം ചെയ്തതാണ് കത്തിക്കുത്തില്‍ കലാശിച്ചത്. കുത്തേറ്റ ടെല്‍സന്റെ ആരോഗ്യനില തൃപ്തികരമാണ്

ഇന്ന് രാവിലെയാണ് സംഭവം.ഇരിങ്ങാലക്കുട ജ്യോതി കോളേജിലെ വിദ്യാര്‍ത്ഥിനിയെ ക്യാമ്പസിന് പുറത്തു വച്ച് ബൈക്കിലെത്തിയ രണ്ടഗ സംഘം ശല്ല്യം ചെയ്തു. കാറളം സ്വദേശിയായ സാഹിര്‍, ആലുവ സ്വദേശി രാഹുല്‍ എന്നിവരാണ് വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്തത്. വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്യുന്നത് കണ്ട സഹപാഠിയായ ടെല്‍സണ്‍ ബൈക്കില്‍ വന്ന രണ്ടംഗ സംഘത്തെ തടഞ്ഞു നിര്‍ത്തി. പ്രകോപിതനായ ഷാഹീര്‍ കയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് ടെല്‍സനെ കുത്തുകയായിരുന്നു.

വയറിനു താെഴയായാണ് ടെല്‍സന് കുത്തേറ്റത്. ബൈക്കിലെത്തിയ സംഘം സ്ഥലത്തു നിന്ന് കടന്നു കളയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. കൂടുതല്‍ നാട്ടുകാരും വിദ്യാര്‍ത്ഥികളുമെത്തി ഇവരെ പൊലിസില്‍ ഏല്‍പിച്ചു. പരിക്കേറ്റ ടെല്‍സനെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥിയുടെ ആരോഗ്യനില തൃപ്തികരമാണ്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here