ഗുണ്ടാ ആക്രമണങ്ങള്‍ നിയന്ത്രിക്കാന്‍ പൊലീസ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്; മുഖ്യമന്ത്രി പിണറായി വിജയന്‍

രാഷ്ട്രീയ കൊലകളും ഗുണ്ടാ ആക്രമണങ്ങളും എന്നിവ നിയന്ത്രിക്കാന്‍ പൊലിസ് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രഹസ്യാന്വേഷണ വിഭാഗത്തിന് വീഴ്ച ഇല്ലെന്നും രഹസ്യാന്വേഷണ വിഭാഗം മുന്‍കൂട്ടി വിവരങ്ങള്‍ നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രിയെ സഭയെ അറിയിച്ചു. ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നടപടി തുടരുമെന്നും മുഖ്യമന്ത്രി രേഖാമൂലം സഭയെ അറിയിച്ചു.

ഗുണ്ടാ മയക്കുമരുന്നു സംഘങ്ങളെ നിയന്ത്രിക്കാന്‍ ഡാറ്റാബേസ് തയാറാക്കുന്നുണ്ടെന്നും ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ സാമ്പത്തിക സ്രോതസ്സ് ഉള്‍പ്പെടെയാണ് ഡാറ്റാബേസ് തയ്യാറാക്കുന്നതും മുഖ്യമന്ത്രി പറഞ്ഞു. ഇവരുടെ ഹിസ്റ്ററി ഷീറ്റ് ജില്ലാ അടിസ്ഥാനത്തില്‍ തയ്യാറാക്കിയിട്ടുണ്ട്, എസ് എ മാരുടെ നേതൃത്വത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ അതാത് സ്റ്റേഷന്‍ പരിധിയിലെ ഗുണ്ടകളെ നിരീക്ഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

കാപ്പനിയമപ്രകാരം നടപടികളുടെ വിശദാംശങ്ങള്‍ ( 18 ഡിസംബര്‍ 2021 മുതല്‍ 2022 മാര്‍ച്ച് 9 വരെ )

88 കരുതല്‍ തടങ്കല്‍

1506 കുറ്റവാളികള്‍ക്കെതിരെ കാപ്പ ചുമത്താന്‍ നടപടി തുടങ്ങി

281 പേര്‍ക്കെതിരെ കാപ്പ ചുമത്താന്‍ ഉത്തരവായി

107 പേര്‍ക്ക് കുറ്റകൃത്യം സംഘര്‍ഷം എന്നിവ ഉണ്ടായ പ്രദേശത്ത് വിലക്കേര്‍പ്പെടുത്തി

2685 പേരെ അറസ്റ്റ് ചെയ്തിട്ടില്ല

53 പേരുടെ ജാമ്യം റദ്ദാക്കി

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News