കോണ്‍ഗ്രസ് പ്രതിസന്ധിയില്‍ G23 നേതാക്കളിലും ഭിന്നത; മുകുള്‍ വാസ്‌നിക്ക്, വീരപ്പ മൊയ്‌ലി, ശശി തരൂര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കില്ല

കോണ്‍ഗ്രസ് പ്രതിസന്ധിയില്‍ G23 നേതാക്കളിലും ഭിന്നത. കപില്‍ സിബലിന്റെ വസതിയില്‍ ഇന്ന് ചേരാനിരുന്ന യോഗത്തില്‍ ഒരു വിഭാഗം നേതാക്കള്‍ പങ്കെടുത്തേക്കില്ല. മുകുള്‍ വാസ്‌നിക്ക്, വീരപ്പ മൊയ്‌ലി, ശശി തരൂര്‍ എന്നിവര്‍ യോഗത്തില്‍ നിന്ന് വിട്ട് നിന്നേക്കും . അതേ സമയം പഞ്ചാബ് പിസിസി അധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവും ഉത്തര്‍പ്രദേശ്, ഗോവ, ഉത്തരാഖണ്ഡ് PCC അധ്യക്ഷന്‍മാരും രാജിവച്ചു .

അതേസമയം, ജി 23 നേതാക്കളെ അനുകൂലിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍. ജി 23 കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും രാഹുല്‍ ഗാന്ധിക്ക് എതിരായ സിബലിന്റെ ആരോപണങ്ങള്‍ക്ക് കഴമ്പുണ്ടെന്നും പി ജെ കുര്യന്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസിന്റെ അധ്യക്ഷനാക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് എഐസിസി ആണെന്നും പി ജെ കുര്യന്‍കൈരളി ന്യൂസിനോട് വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News