ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്

ലഖിംപുര്‍ ഖേരി കേസില്‍ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്. ഉത്തര്‍പ്രദേശ് സര്‍ക്കാരിനാണ് ആണ് നോട്ടീസ് അയച്ചത്. കേസിലെ സാക്ഷിയെ ആക്രമിച്ച വിഷയത്തില്‍ വിശദമായ സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. കേസിലെ സാക്ഷികളുടെ സുരക്ഷ ഉറപ്പാക്കണം എന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു.

ഉത്തര്‍പ്രദേശില്‍ വോട്ടെണ്ണല്‍ നടന്ന ദിവസം വൈകിട്ട് കേസിലെ പ്രധാനപ്പെട്ട ഒരു സാക്ഷിക്ക് എതിരെ ആക്രമണം ഉണ്ടായതായി പ്രശാന്ത് ഭൂഷണ്‍ ക‍ഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരിന്നു. ബിജെപി വീണ്ടും അധികാരത്തില്‍ വന്നതിനാല്‍ സാക്ഷികളെ കൈകാര്യം ചെയ്യുമെന്ന് ചിലര്‍ ഭീഷണി പെടുത്തടുന്നതായും ഭൂഷണ്‍അറിയിച്ചിരുന്നു.

ഇയാളക്കം 14 പേര്‍ക്കെതിരെ കേസന്വേഷിക്കുന്ന ഉത്തര്‍ പ്രദേശ് പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസില്‍ 5,000 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമര്‍പ്പിച്ചത്. ഒക്ടോബര്‍ മൂന്നിന് നടന്ന സംഭവത്തില്‍ നാല് കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനുമാണ് കൊല്ലപ്പെട്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News