
സംസ്ഥാനത്തെ തീരനിയന്ത്രണ മേഖലകളില്‍ മാറ്റം. 161 തീരദേശ ഗ്രാമപഞ്ചായത്തുകളെ CRZ 3 ൽ നിന്ന് രണ്ടിലേക്ക് മാറ്റുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. നടപടികൾ പൂർത്തിയായാൽ മാത്രമെ പഞ്ചായത്തുകൾ ഏതൊക്കെ എന്ന് അന്തിമ തീരുമാനം ഉണ്ടാകു.
എന്നാൽ തീരദേശ പരിപാലന നിയമ ഭേദഗതിയിലൂടെ നിലവിൽ താമസിക്കുന്നവരെ ഒഴിപ്പിക്കും എന്ന ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് നഗര സ്വഭാവമുള്ള 398 ഗ്രാമ പഞ്ചായത്തുകൾ ഉണ്ട്. നഗരങ്ങളുടെ നിർവചനത്തിൽ ഉൾപ്പെടുന്ന 161 തീരദേശ ഗ്രാമപഞ്ചായത്തുകളെ CRZ 3 ൽ നിന്ന് രണ്ടിലേക്ക് മാറ്റാൻ കഴിയുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
ചെറുതും വലുതുമായ1826 തുരുത്തുകൾക്കും ദ്വീപുകണക്കുമായുള്ള ഇന്‍റർഗ്രേറ്റഡ് ഐലന്‍റ് മാനേജ്മെന്‍റ് പ്ളാൻ തയ്യാറാക്കുന്നതിലെ പ്രയോഗിക ബുദ്ധിമുട്ട് കേന്ദ്രത്തിനെ ധരിപ്പിച്ചു. 178 വലിയ ദ്വീപുകളുടെ ഐ ഐ എം ഡി തയ്യാറാക്കി നൽകാം എന്നത് കേന്ദ്രം തത്വത്തിൽ അംഗീകരിച്ചു.
സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട മറ്റ് ഇളവുകൾ കേന്ദ്രത്തിന്‍റെ പരിഗണനയിലാണ്. എന്നാൽ നിലവിൽ താമസിക്കുന്നവരെ ഒഴിപ്പിക്കും എന്ന ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രം സി.ആർ. ഇസഡ് ഇളവ് കൊണ്ടുവന്നത് കേരളത്തിന് ഇതുവരെ ലഭ്യമായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു.
ചില കാര്യങ്ങളിൽ പണ്ടു മുതലേ ഒച്ചിഴയുന്ന വേഗം നമ്മുടെ സംവിധാനത്തിന്‍റെ ഭാഗമായി പോയെന്നും പരമാവധി വേഗത്തിൽ നടപടികൾ മുന്നോട്ടുപോകാൻ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here