കോഴിക്കോട് വന്‍ ലഹരി വേട്ട; 82 LSD സ്റ്റാമ്പും, ഒന്നേകാല്‍ കിലോ ഹാഷിഷ് ഓയിലും പിടികൂടി

കോഴിക്കോട് മാങ്കാവ് വന്‍ ലഹരി വേട്ട. 82 LSD സ്റ്റാമ്പും, ഒന്നേകാല്‍ കിലോ ഹാഷിഷ് ഓയില്‍, 3 ഗ്രാം MDMA, 3ഗ്രാം കൊക്കെയ്ന്‍ എന്നിവയുമായി യുവാവ് പിടിയിലായി. മാങ്കാവ് സ്വദേശി ഫസലു ആണ് പിടിയിലായത്. എക്‌സൈസ് കോഴിക്കോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ പരിശോധനയിലാണ് ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്.

കൊച്ചി എക്‌സൈസ് നല്‍കിയ പ്രത്യേക വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കോഴിക്കോട് ജില്ലയില്‍ വിവിധയിടങ്ങളില്‍ പരിശോധന നടത്തിയത്. വിവിധ ടാറ്റൂ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചും റെയ്ഡ് നടക്കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News