ശ്രീനഗറില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു

ശ്രീനഗറില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരര്‍ കൊല്ലപ്പെട്ടു. ഖാന്‍മോഹ് കൊലപാതകത്തില്‍ പങ്കുള്ളവരാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. പ്രതികളില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും ഉള്‍പ്പെടെ മറ്റ് കുറ്റകരമായ വസ്തുക്കള്‍ കണ്ടെത്തി. സ്ഥലത്ത് കൂടുതല്‍ പേര്‍ ഉണ്ടെന്നാണ് നിഗമനം. പ്രദേശത്ത് തെരച്ചില്‍ പുരോഗമിക്കുകയാണ്.

കഴിഞ്ഞ രണ്ട് ദിവസമായി ജമ്മു കശ്മീര്‍ പൊലീസിന്റെയും അര്‍ദ്ധസൈനിക സേനയുടെയും സംയുക്ത സംഘം ശ്രീനഗറിലെ നൗഗാം പരിസരം വളഞ്ഞിരുന്നു. തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള വിവരങ്ങളെത്തുടര്‍ന്നായിരുന്നു നടപടി. ഇതിനിടെ സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. കൊല്ലപ്പെട്ട തീവ്രവാദികളെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും ഇവര്‍ സര്‍പഞ്ചിലെ കൊലപാതകത്തില്‍ പങ്കുള്ളവരാണ്. മാര്‍ച്ച് 9 നാണ് ഖോന്‍മോയില്‍ സര്‍പഞ്ചായ ഭട്ട് കൊല്ലപ്പെട്ടുന്നത്.

24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ചൊവ്വാഴ്ച തെക്കന്‍ കശ്മീരിലെ അവന്തിപോരയിലെ ചാര്‍സൂ ഗ്രാമത്തില്‍ നടന്ന ഏറ്റുമുട്ടലില്‍ ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) തീവ്രവാദി കൊല്ലപ്പെട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News