ഹിജാബ് വിലക്ക് ശരിവച്ച വിധി; ഹര്‍ജികള്‍ ഹോളി അവധിക്ക് ശേഷം പരിഗണിക്കും

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക് ശരിവച്ച കര്‍ണാടക ഹൈകോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഹോളി അവധിക്ക് ശേഷം പരിഗണിക്കും. ചീഫ് ജസ്റ്റിസ് എന്‍ വി രമണയാണ് ഇക്കാര്യം അറിയിച്ചത്.

നിലവില്‍ സ്‌കൂളുകളിലും കോളേജുകളിലും പരീക്ഷകള്‍ നടക്കുന്നതിനാല്‍ ഹര്‍ജികള്‍ അടിയന്തിരമായി പരിഗണിക്കണമെന്ന് ഹര്‍ജികാര്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ സഞ്ജയ് ഹെഡ്ഡെ ആവശ്യപ്പെട്ടു. തിങ്കളാഴ്ച്ച പരിഗണിക്കാന്‍ ലിസ്റ്റ് ചെയ്യണമെന്നായിരുന്നു ആവശ്യം. ഇക്കാര്യം കണക്കിലെടുക്കാമെന്നും എന്നാല്‍ ലിസ്റ്റ് ചെയ്യുന്ന തീയതി ഇപ്പോള്‍ പറയാന്‍ ആകില്ലെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News