യുപി ലജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ എസ് പിയുടെ സ്ഥാനാർത്ഥിയായി ഡോ. കഫീൽഖാൻ

ഉത്തർപ്രദേശ് ലജിസ്ലേറ്റീവ് കൗൺസിൽ തെരഞ്ഞെടുപ്പിൽ ഡോ. കഫീൽഖാനെ സ്ഥാനാർത്ഥിയാക്കി സമാജ്‌വാദി പാർട്ടി. ദെവാരിയ-കുശിനകർ സീറ്റിൽ നിന്നാണ് ഇദ്ദേഹം മത്സരിക്കുക. 2016ൽ എസ്പിയുടെ രാമവധ് യാദവ് മത്സരിച്ച സീറ്റാണിത്. ലജിസ്ലേറ്റീവ് കൗൺസിലിലെ 36 സീറ്റുകളിലേക്ക് ഏപ്രിൽ ഒമ്പതിനാണ് വോട്ടെടുപ്പ് നടക്കുന്നത്. 12നാണ് വോട്ടെണ്ണൽ. സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കഫീൽ ഖാൻ എസ്പി അധ്യക്ഷൻ അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തി.

കൂടിക്കാഴ്ചക്കിടെ തന്റെ പുസ്തകം-ദ ഖൊരക്പൂർ ഹോസ്പിറ്റൽ ട്രാജഡി-അഖിലേഷിന് സമ്മാനിക്കുകയും ചെയ്തു. ഖഫീൽ ഖാന്റെ സ്ഥാനാർത്ഥിത്വം എസ്പി ദേശീയ വക്താവ് രാജേന്ദ്ര ചൗധരി സ്ഥിരീകരിച്ചിട്ടുണ്ട്

2017 ആഗസ്തിൽ ഖൊരക്പൂരിലെ ബിആർഡി മെഡിക്കൽ കോളജിൽ ഓക്‌സിജൻ കിട്ടാതെ 63 കുട്ടികൾ മരിച്ച സംഭവത്തിലാണ് കഫീൽ ഖാൻ രാജ്യശ്രദ്ധയാകർഷിക്കുന്നത്. വിഷയത്തിൽ ഖാനെ വേട്ടയാടിയ സർക്കാർ ഇദ്ദേഹത്തെ സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ കടുത്ത വിമര്‍ശകന്‍ കൂടിയാണ് കഫീൽഖാൻ. ഇദ്ദേഹത്തെ നിയമനിർമാണ സഭയിലെത്തിക്കുന്നതിലൂടെ ഭരണകക്ഷിക്ക് വ്യക്തമായ സന്ദേശം നൽകാനാണ് അഖിലേഷ് ആഗ്രഹിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News