മാവിന്റെ തളിരില കൊണ്ടൊരു കിടുക്കാച്ചി പച്ചടി ആയാലോ?

ഇപ്പോൾ മിക്ക ഇടങ്ങളിലെയും മാവുകൾ കായ്ച്ചുതുടങ്ങി. ധാരാളം ആരോ​ഗ്യ​ഗുണങ്ങളുള്ള ഒന്നാണ് മാങ്ങ. പച്ച മാങ്ങയ്ക്കും പഴുത്ത മാങ്ങയ്ക്കുമെല്ലാം ആരോഗ്യപരമായ ഗുണങ്ങൾ പലതാണ്. വെെറ്റമിൻ എ, സി, കെ, ഫോളേറ്റ്, പൊട്ടാസ്യം എന്നിങ്ങനെ ഏറെ പോഷകങ്ങൾ അടങ്ങിയതാണ് മാങ്ങ.

10 Unknown Benefit Of Mango Leaves For Health & Hair

എന്നാൽ മാങ്ങ പോലെ തന്നെ ഗുണങ്ങളുള്ളതാണ് മാവിലയും. മാവിലയിട്ടു തിളപ്പിച്ച വെള്ളവും മാവില ഉണക്കിപ്പൊടിച്ചതുമെല്ലാം പല തരത്തിലും പലരും ഉപയോഗിക്കാറുമുണ്ട്. മാവിന്റെ തളിരില കൊണ്ട് ഒരു സ്പെഷ്യൽ വിഭവം തയ്യാറാക്കിയാലോ?

ആവശ്യമായ സാധനങ്ങൾ

1. മാവിന്റെ തളിരില ( അരിഞ്ഞത് ) അര കപ്പ്
2. തേങ്ങ ചിരകിയത് 1/4 കപ്പ്
ജീരകം ഒരു ചെറിയ സ്പൂൺ
കടുക് 1/4 ടീ സ്പൂൺ
മഞ്ഞൾപ്പൊടി ഒരു നുള്ള്
പച്ചമുളക് ഒരെണ്ണം
ഉപ്പ് ആവശ്യത്തിനു
3. തൈര് മുക്കാൽ കപ്പ്
4. ഉലുവപ്പൊടി ഒരു നുള്ള്

10 Unknown Benefits of Mango Leaves: Dont Throw Them Away! - NDTV Food

തയ്യാറാക്കുന്ന രീതി

ഒരു ചീന ചട്ടിയിൽ കടുക് വറുത്തതിനു ശേഷം ഒന്നാമത്തെ ചേരുവക വഴറ്റുക. അതിലേക്ക് രണ്ടാമത്തെ ചേരുവകൾ അരച്ചു ചേർക്കുക. തണുത്തു കഴിയുമ്പോൾ തൈരും ഉലുവപ്പൊടിയും ചേർത്തു വാങ്ങുക. സ്‌പെഷ്യൽ പച്ചടി റെഡി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News