ഊരൂട്ടമ്പലം ഗവണ്‍മെന്റ് യു.പി സ്‌കൂളിന്റെ പേര് മാറ്റല്‍: നടപടികള്‍ അടിയന്തിരമായി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

ഊരൂട്ടമ്പലം ഗവണ്‍മെന്റ് യു.പി സ്‌കൂളിന്റെ പേര് മാറ്റുന്നതിന്റെ നടപടികള്‍ അടിയന്തിരമായി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി നിയമസഭയില്‍ പറഞ്ഞു. കാട്ടാക്കട എം.എല്‍.എ ശ്രീ.ഐ.ബി. സതീഷ് സമര്‍പ്പിച്ച, 16.03.2022 ലെ സബ്മിഷന് ബഹു. മന്ത്രി ശ്രീ വി ശിവന്‍കുട്ടി മറുപടി നല്‍കുകയായിരുന്നു.

കാട്ടാക്കട നിയോജക മണ്ഡലത്തിലെ ഊരൂട്ടമ്പലം ഗവണ്‍മെന്റ് യു.പി സ്‌കൂളിന്റെ പേര് മഹാത്മാ അയ്യങ്കാളി – പഞ്ചമി മെമ്മോറിയല്‍ സ്‌കൂളെന്ന് പുനര്‍നാമകരണം ചെയ്യണമെന്നു ആവശ്യപ്പെട്ട് സര്‍ക്കാരില്‍ നിരവധി നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ട് . അതില്‍ ഐ ബി സതീഷ് എം എല്‍ എയുടെ നിവേദനവും ഉണ്ട്.

പ്രസ്തുത നിവേദനങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കുകയും കേരള വിദ്യാഭ്യാസ ചട്ടങ്ങള്‍ ചട്ടം 3(7 ), അദ്ധ്യായം 5 പ്രകാരം വികേന്ദ്രീകരിച്ച് നല്‍കിയിട്ടുള്ള അധികാരം ഉപയോഗിച്ച് , ടി സ്‌കൂള്‍ പി.റ്റി.എ. യുടെയും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും തീരുമാനങ്ങള്‍ കൂടി പരിഗണിച്ചതിന് ശേഷം സ്‌കൂളിന്റെ പേര് മഹാത്മാ അയ്യങ്കാളി – പഞ്ചമി മെമ്മോറിയല്‍ എന്ന് പുന:നാമകരണം ചെയ്യുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.

സ്‌കൂള്‍ പി.റ്റി.എ എക്‌സിക്യൂട്ടീവ് കമ്മിറ്റി, മദര്‍ പി.റ്റി.എ എന്നിവയുടെ സംയുക്ത യോഗം ചേര്‍ന്ന് ടി സ്‌കൂള്‍ പുനര്‍നാമകരണം
സംബന്ധിച്ചുള്ള തീരുമാനം എടുത്തിട്ടുണ്ട്. എന്നാല്‍ ബന്ധപ്പെട്ട തദ്ദേശസ്വയം ഭരണ സ്ഥാപനത്തിന്റെ തീരുമാനം ലഭ്യമായിട്ടില്ല. ആയതു കൂടി അടിയന്തിരമായി ലഭ്യമാക്കി ടി സ്‌കൂളിന്റെ പുന:നാമകരണം മേല്‍പ്രകാരം നടത്തുന്നതിനായുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കുവാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഉടന്‍ നിര്‍ദ്ദേശം നല്‍കുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News