ഒമാനില്‍ അസംസ്‌കൃത എണ്ണ വില കുറഞ്ഞു

ഒമാന്‍ അസംസ്‌കൃത എണ്ണ വില കുറഞ്ഞു. തിങ്കളാഴ്ച 109.91 ഡോളറായിരുന്നു എണ്ണ വില ചൊവ്വഴ്ച ബാരലിന് 100 ഡോളറിലേക്കാണ് താഴ്ന്നിരിക്കുന്നത്. ഒരു ദിവസം കൊണ്ട് 9.91ഡോളറാണ് കുറഞ്ഞിരിക്കുന്നത്. റഷ്യന്‍-യുക്രെയ്ന്‍ യുദ്ധം ആരംഭിച്ച ശേഷം ആദ്യമായാണ് എണ്ണ വില ഇത്രയും താഴുന്നത്. കഴിഞ്ഞ മാസം 28ന് ശേഷമുള്ള കുറഞ്ഞ നിരക്കാണിത്.

അന്താരാഷ്ട്ര എണ്ണ വിപണിയില്‍ ചില രാജ്യങ്ങളടെ എണ്ണ വില 100 ഡോളറിന് താഴെയെത്തിയിട്ടുണ്ട്. ഒമാന്‍ എണ്ണ വില കഴിഞ്ഞ ആഴ്ച 127.71 ഡോളര്‍ വരെ എത്തിയിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഒമാന്‍ എണ്ണ വിലയില്‍ 27 ശതമാനം കുറവാണുണ്ടായത്. ആഗോള മാര്‍ക്കറ്റില്‍ എണ്ണ വില ബാരലിന് 139 ഡോളര്‍ വരെ എത്തിയിരുന്നു. ഇതോടെ സ്വര്‍ണ വിലയുടെ ഗ്രാഫും താഴേക്ക് ഇറങ്ങാന്‍ തുടങ്ങിയിട്ടുണ്ട്. ഇറാനുമായുള്ള ആണവ കരാറില്‍ ഉടന്‍ ഒപ്പിടണമെന്നുള്ള റഷ്യയുടെ ആവശ്യമാണ് വില കുറയാനുള്ള പ്രധാന കാരണം.

അതോടൊപ്പം ചൈനയില്‍ വീണ്ടും ലോക് ഡൗണ്‍ ആരംഭിച്ചതിനാല്‍ എണ്ണ ഉപയോഗം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ചൊവ്വാഴ്ച ഒമാന്‍ റിയാലിന്റെ വിനിമയ നിരക്ക് അല്‍പം ഉയരുകയാണുണ്ടായത്. ചൊവ്വാഴ്ച റിയാലിന് 198.50 എന്ന നിരക്കാണ് വിനിമയ സ്ഥാപനങ്ങള്‍ നല്‍കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News