പോക്സോ കേസ്; അഞ്ജലിയ്ക്ക് വീണ്ടും ക്രൈം ബ്രാഞ്ച് നോട്ടീസ്

ഹോട്ടൽ നമ്പർ 18 പോക്സോ കേസിൽ അഞ്ജലിയ്ക്ക് വീണ്ടും നോട്ടീസ്.കോടതിയിൽ ഹാജരായി ജാമ്യമെടുക്കാനെത്തിയപ്പോഴാണ് ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകിയത്.ഇന്ന് തന്നെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിർദേശം.അതേസമയം റോയ് വയലാട്ട്, സൈജു തങ്കച്ചൻ എന്നിവരെ കോടതി റിമാൻഡ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് നമ്പർ 18 ഹോട്ടൽ പോക്സോ കേസിൽ റോയ് വയലാട്ടിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടത് . നാളെ രാവിലെ 11 മണി വരെ ഒരു ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. ഞായറാഴ്ച അറസ്റ്റിലായ റോയ് വയലാറ്റിനെ പോക്സോ കോടതിയിൽ ഹാജരാക്കുന്നതിനിടെ രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.പിന്നീട് റിമാൻ്റ് ചെയ്യുകയും ചെയ്തിരുന്നു.നാളെ കസ്റ്റഡി കാലാവധി അവസാനിക്കുന്ന രണ്ടാം പ്രതി സൈജു തങ്കച്ചനെയും വിവിധ കേന്ദ്രങ്ങളിലെത്തിച്ചുള്ള തെളിവെടുപ്പ് തുടരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News