
പഞ്ചാബിന്റെ പുതിയ മുഖ്യമന്ത്രിയായി ഭഗവന്ത് മാൻ അധികാരമേറ്റു. ഭഗത് സിങിന്റെ ഗ്രാമമായ ഖത്കർ കാലാനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത് .
ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി അധ്യക്ഷനുമായ അരവിന്ദ് കെജ്‌രിവാളും ചടങ്ങിൽ പങ്കെടുത്തു. ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരും സത്യപ്രതിജ്ഞക്ക് സാക്ഷിയായി.
താൻ എല്ലാവരുടെയും മുഖ്യമന്ത്രിയാകുമെന്നും പഞ്ചാബിൽ നിന്ന് അഴിമതി തുടച്ചുനീക്കുമെന്നും സത്യപ്രതിജ്ഞക്ക് ശേഷം ഭഗവന്ത് സിംഗ് മൻ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ 117 അംഗ പഞ്ചാബ് നിയമസഭയിൽ 92 സീറ്റുകളാണ് എ.എ.പി നേടിയത്.
ധുരി നിയമസഭാ സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥി ദൽവീർ സിംഗ് ഗോൾഡിയെ 58,206 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് ഭഗവന്ത് മാൻ വിജയിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here