ടി.എം. കൃഷ്ണചന്ദ്രന്‍ ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തി

ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി പാലക്കാട് കൂനത്തറ തിയ്യന്നൂര്‍ മനയില്‍ ടി.എം. കൃഷ്ണചന്ദ്രനെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.ഏപ്രില്‍ ഒന്നു മുതല്‍ ആറു മാസത്തേക്കാണ് നിയമനം.

ഉച്ചപൂജയ്ക്കു ശേഷം നമസ്‌ക്കാര മണ്ഡപത്തില്‍ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി.ദിനേശന്‍ നമ്പൂതിരിപ്പാടിന്റെ നിര്‍ദേശമനുസരിച്ച് വെള്ളിക്കുടത്തില്‍ നിക്ഷേപിച്ച പേരുകളില്‍ നിന്ന് നിലവിലെ മേല്‍ശാന്തി തെക്കേപ്പാട്ട് ജയപ്രകാശന്‍ നമ്പൂതിരിയാണ് നറുക്കെടുത്തത്. ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്മശ്രീ മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, അഡ്വ.കെ.വി.മോഹന കൃഷ്ണന്‍ ,അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍ ,ഭക്തജനങ്ങള്‍, മാധ്യമ പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്. 37 വയസ്സുകാരനായ ടി.എം. കൃഷ്ണചന്ദ്രന്‍ ബികോം കോഓപ്പറേഷന്‍ ബിരുദധാരിയാണ്. ഒറ്റപ്പാലം അര്‍ബന്‍ ബാങ്കിലെ ക്ലാര്‍ക്കാണ്.

പുതിയ മേല്‍ശാന്തി 12 ദിവസം ക്ഷേത്രത്തില്‍ ഭജനം നടത്തിയ ശേഷം 31 ന് രാത്രി ചുമതലയേല്‍ക്കും. ആറു മാസം ക്ഷേത്രത്തില്‍ താമസിച്ച് പുറതപ്പടാ ശാന്തിയായി പൂജകള്‍ നിര്‍വ്വഹിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News