മാർവൽ ആരാധകരെ ആവേശത്തിലാക്കി ഡിസ്നി പ്ലസിൽ ‘മിസ് മാർവൽ’ റിലീസിനൊരുങ്ങുന്നു. മാർവൽ കോമിക്സിലെ കമല ഖാൻ എന്ന സൂപ്പർ ഹീറോയുടെ കഥയെ ആസ്പദമാക്കിയാണ് മിസ് മാർവലിന്റെ ഒറിജിനൽ സീരീസ് ഒരുങ്ങുന്നത്.
പാക്കിസ്ഥാനി–കനേഡിയൻ നടിയായ ഇമാൻ വെല്ലാനി അവതരിപ്പിക്കുന്ന മുസ്ലീം-അമേരിക്കൻ പെൺകുട്ടിയായ കമലാ ഖാൻ സൂപ്പർഹീറോയായി മാറുന്നതാണ് കഥ.
അവഞ്ചേഴ്‌സിന്റെ ആരാധികയും ഗെയിമറുമായ കമലാ ഖാനെ പരിചയപ്പെടുത്തിക്കൊണ്ടാണ് ചിത്രത്തിന്റെ ട്രെയ്‌ലർ ആരംഭിക്കുന്നത്. കമല ഖാന്റെ ഹൈസ്‌കൂൾ ജീവിതവും, അമാനുഷിക ശക്തി ലഭിച്ചതിനു ശേഷം താൻ നടത്തുന്ന പോരാട്ടവും രസകരമായ രീതിയിൽ ചിത്രീകരിച്ചിരിക്കുന്നു.
നടൻ ഫർഹാൻ അക്തർ സീരീസിന്റെ ഭാഗമാകും എന്നുള്ള അഭ്യൂഹങ്ങളും ഉണ്ടായിരുന്നു. എന്നാൽ ട്രെയ്‌ലറിൽ താരത്തെ കാണിക്കുന്നില്ല. ഒരു ദിവസം കൊണ്ട് ഒരു കൊടിയിലേക്കടുക്കുകയാണ് ‘മിസ് മാർവൽ’ ട്രെയ്‌ലർ കാഴ്ചക്കാർ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Get real time update about this post categories directly on your device, subscribe now.