വയോജന സംരക്ഷണ കേന്ദ്രമാക്കി രാജ്യസഭയെ മാറ്റുവാന്‍ അനുവദിക്കരുതെന്ന് യൂത്ത് കോണ്‍ഗ്രസ്

കെ വി തോമസ് മാരുടെ പേര് പോലും ചര്‍ച്ചക്കെടുക്കുന്നത് പാര്‍ട്ടി പ്രവര്‍ത്തകരുടെ ആത്മവീര്യം തകര്‍ക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റി.

വിശ്രമ ജീവിതം ആനന്ദകരമാക്കി വീട്ടിലിരിക്കാന്‍ ചിലര്‍ സ്വയം തീരുമാനിച്ചാല്‍ പാര്‍ട്ടി വിജയപാതയിലേക്ക് തിരിച്ചു വരുമെന്ന് യൂത്ത് കോണ്‍ഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റി കൂട്ടിച്ചേര്‍ത്തു.

വയോജന സംരക്ഷണ കേന്ദ്രമാക്കി രാജ്യസഭയെ മാറ്റുവാന്‍ അനുവദിക്കരുതെന്നും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട രാജ്യസഭയില്‍ ഇരുന്ന് ഉറങ്ങുന്നവര്‍ എന്തിനാണ് ഇനി അങ്ങോട്ട് പോകുവാന്‍ ആഗ്രഹിക്കുന്നതെന്നും ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു.

സീറ്റ് യുവ നേതാക്കളില്‍ ആര്‍ക്കെങ്കിലും നല്‍കണമെന്നും യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here