സമുദായത്തിന് കിട്ടേണ്ടതെല്ലാം വെള്ളാപ്പള്ളി കുടുംബത്തിനായി നല്‍കി: ഗോകുലം ഗോപാലന്‍

എസ്.എന്‍.ഡി.പി യോഗ തെരഞ്ഞെടുപ്പില്‍ എല്ലാവര്‍ക്കും വോട്ടവകാശമെന്ന കോടതി വിധി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ശ്രീനാരായണ ധര്‍മ്മ സമരസമിതി ഈ മാസം 23 ന് സെക്രട്ടറിയറ്റിലേക്ക് മാര്‍ച്ച് നടത്തുമെന്ന് സംയുക്ത സമര സമിതി ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ അറിയിച്ചു.

25 കൊല്ലം എസ്എന്‍ഡിപിയെ നയിച്ച് സമുദായത്തിന് കിട്ടേണ്ടതെല്ലാം വെള്ളാപ്പള്ളി കുടുംബത്തിനായി നല്‍കിയെന്ന് ഗോകുലം ഗോപാലന്‍ ആരോപിച്ചു. പ്രസ്ഥാനത്തിനുവേണ്ടി ത്യാഗം സഹിച്ചവര്‍ക്കുപോലും യോഗത്തെ കൊണ്ട് ഗുണം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.

എല്ലാവര്‍ക്കും വോട്ടവകാശമെന്ന കോടതിവിധി സന്തോഷിക്കാന്‍ വക നല്‍കുന്നതാണ്. വെള്ളാപ്പള്ളിക്കൊപ്പം ഇപ്പോഴും കൂടെ നില്‍ക്കുന്നവരില്‍ പലരും മാനസികമായി എതിരാണെന്നും വെള്ളാപ്പള്ളിക്ക് ഒപ്പം നില്‍ക്കാന്‍ തനിക്ക് പ്രസിഡന്റ് സ്ഥാനം പോലും വാഗ്ദാനം ചെയ്തിരുന്നെന്ന് ഗോകുലം ഗോപാലന്‍ ആരോപണമുയര്‍ത്തി.

തനിക്ക് അവരുടെ പ്രസിഡന്റ് സ്ഥാനം ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News