
നമ്പര്‍ 18 പോക്‌സോ കേസില്‍, മൂന്നാം പ്രതി അഞ്ജലി റീമ ദേവ് കോടതിയില്‍ ഹാജരായി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നതിനാല്‍ ജാമ്യ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനാണ് അഞ്ജലി കൊച്ചിയിലെ പ്രത്യേക പോക്‌സോ കോടതിയില്‍ ഹാജരായത്.
ഇതിനിടെ കോടതിയില്‍ എത്തിയ അന്വേഷണ സംഘം ഉടന്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച് അഞ്ജലിക്ക് വീണ്ടും നോട്ടീസ് നല്‍കി.
അതേസമയം ക്രൈംബ്രാഞ്ച് കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ റോയ് വയലാട്ട്, സൈജു തങ്കച്ചന്‍ എന്നിവരെ റിമാന്‍ഡ് ചെയ്തു.ഇരുവരുടെയും ജാമ്യാപേക്ഷ പോക്‌സോ കോടതി നാളെ പരിഗണിക്കും.
പോക്‌സോ കേസില്‍ മൂന്നാം പ്രതിയായ അഞ്ജലിയോട് ബുധനാഴ്ച ഹാജരാകാന്‍ നിര്‍ദേശിച്ച് ക്രൈം ബ്രാഞ്ച് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് കൊച്ചി ഡി സി പി വി യു കുര്യാക്കോസ് പറഞ്ഞു.
അതേ സമയം ക്രൈംബ്രാഞ്ച് കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ റോയ് വയലാട്ട്, സൈജു തങ്കച്ചന്‍ എന്നിവരെ റിമാന്‍ഡ് ചെയ്തു. ഇരുവരുടെയും ജാമ്യാപേക്ഷ പോക്‌സോ കോടതി വ്യാഴാഴ്ച പരിഗണിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here