മുട്ടകൊണ്ട് സ്വാദിഷ്ടമായ നാലുമണി പലഹാരം; അടിപൊളി രുചി

ഇന്നത്തെ ചായയ്‌ക്കൊപ്പം നമുക്ക് വെറൈറ്റി പിടിച്ചാലോ?
പുഴുങ്ങിയ മുട്ട കൊണ്ട് വളരെ എളുപ്പത്തിൽ സ്വാദിഷ്ടമായ നാലു മണി പലഹാരം തയ്യാറാക്കാം. അരിപ്പൊടിയും കടലമാവും കുറച്ചു പച്ചക്കറികളും ഇതിനൊപ്പം ആവശ്യമാണ്. എങ്ങനെ തയാറാക്കാമെന്ന് നോക്കാം.

ചേരുവകൾ

പുഴുങ്ങിയ മുട്ട- 4 എണ്ണം
വറുത്ത അരിപ്പൊടി- കാൽ കപ്പ്
കടലമാവ്- ഒരു കപ്പ്

സവാള- 1 എണ്ണം
പച്ചമുളക്- 1
കാരറ്റ്-1
ഇഞ്ചി, വെളുത്തുളളി പേസ്റ്റ്- 1 ടീസ്പൂൺ
കറിവേപ്പില

നല്ല ചൂട് മുട്ട ബജി രുചികരമായി തയാറാക്കാം | Readers Recipe | മലയാളം പാചകം |  Malayalam Pachakam Recipes | Manorama Online

മഞ്ഞൾ പൊടി- കാൽ ടീസ്പൂൺ
മുളകുപൊടി – അര ടീസ്പൂൺ
ഗരം മസാല- കാൽ ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

മുട്ടയുടെ വെളള മാത്രം മിക്സിയിൽ ചെറുതായൊന്ന് അടിച്ചെടുക്കുക. ശേഷമത് ഒരു പാത്രത്തിലേക്ക് മാറ്റുക. ഇതിലേക്ക് അരിപ്പൊടി, കടലമാവ്, സവാള, പച്ചമുളക്, കാരറ്റ് ചെറുതായി അരിഞ്ഞതും ഇഞ്ചി, വെളുത്തുളളി പേസ്റ്റും കറിവേപ്പിലയും മഞ്ഞൾ പൊടി, മുളകുപൊടി, ഗരം മസാല, ഉപ്പ് എന്നിവയും ചേർക്കുക.

ഇനി മുതൽ മുട്ട ബജി ഇങ്ങനെ തയാറാക്കൂ, സ്വാദ് കൂടും! | mutta baji | egg  fritters | egg baji | easy snack

വെളളം ചേർക്കാതെ കൈ കൊണ്ട് ഇത് നന്നായി കുഴക്കുക. ഇതിലേക്ക് മുട്ടയുടെ മഞ്ഞ ഉടച്ച് ചേർത്ത് നന്നായി കുഴച്ചെടുക്കണം. അതിനുശേഷം ചെറിയ ഉരുളകളാക്കുക.

ഒരു പാത്രത്തിൽ എണ്ണ ചൂടാക്കുക. ഇതിലേക്ക് ഈ ചെറിയ ഉരുളകൾ ഇടുക. രണ്ടു വശവും നന്നായി വെന്ത് കഴിയുമ്പോൾ എണ്ണയിൽനിന്നും മാറ്റുക. കഴിച്ചു നോക്കൂ…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News