
ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട് +2 വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയ എറുണാകുളം സ്വദേശിയെ വിതുര പൊലീസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് പറവൂര്‍ നന്ദികുളങ്ങര സ്വദേശി ജോയ്‌സണ്‍ (21) നെയാണ് വിതുര സി.ഐ ശ്രീജിത്ത് സംഘവും അറസ്റ്റ് ചെയ്തത്.
ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട പ്രതി പെണ്‍കുട്ടിയുടെ മെബൈല്‍ നമ്പര്‍ വാങ്ങിക്കുകയും പല തവണ പെണ്‍കുട്ടിയെ കാണുവാനായ് വിതുരയില്‍ എത്തിരുന്നു. ആറ് മാസം മുമ്പ് പെണ്‍ കുട്ടിയെ ബൈക്കില്‍ കയറ്റി ആളൊഴിഞ്ഞ ഭാഗത്ത് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി
ഇന്നലെ രാവിലെ സ്‌കൂള്‍ പരിസരത്ത് പൊലീസ് പെട്രോളിംഗ് നടത്തുന്നതിനടയില്‍ സംശയസ്പദമായി ജോയ്‌സണ്‍ നെ പൊലീസ് കണ്ടു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പറവൂരില്‍ നിന്നും ബൈക്കില്‍ ജോയ്‌സണ്‍ വിതുരയില്‍ പെണ്‍കുട്ടിയെ കാണുവാന്‍ എത്തിയത്.
പ്രതിയ്ക്ക് പോക്‌സോ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here