ചട്ടിയിലിട്ട നല്ല മത്തിക്കറി കൂട്ടി ഒരു പിടിപിടിച്ചാലോ? ഊണിനിത് കെങ്കേമം

മത്തിക്കറി കൂട്ടി ചോറുണ്ണാൻ നമുക്ക് പലർക്കും ഇഷ്ട്ടമാണല്ലേ. എന്നാൽ നമുക്ക് മൺചട്ടിയിലിട്ട് അടിപൊളി മത്തിക്കറി ഒന്നുണ്ടാക്കിയാലോ?

വേണ്ട ചേരുവകള്‍

1. മത്തി – 10–15

ഇഷ്ടം പോലെ മത്തി കഴിച്ചോളൂ | Malayalam News

2. വറ്റല്‍മുളക് – 10

മല്ലി – ഒരു വലിയ സ്പൂണ്‍

ഉലുവ – അര ചെറിയ സ്പൂണ്‍, മെല്ലേ വറുത്തത്

3. ചുവന്നുള്ളി – ആറ്–എട്ട്

മത്തി കഴിക്കുന്നത് ബുദ്ധിക്കും ആരോഗ്യത്തിനും ഒരുപോലെ ഉത്തമമോ?

വെളുത്തുള്ളി – ഒരു കുടം

ഇഞ്ചി – ഒരു ചെറിയ കഷണം

4. കറിവേപ്പില – അല്‍പം

5. കുടംപുളി – രണ്ട്–മൂന്നു കഷണം, മുക്കാല്‍ കപ്പ് വെള്ളത്തില്‍ കുതിര്‍ത്തത്

6. വെളിച്ചെണ്ണ – പാകത്തിന്

പാകം ചെയ്യുന്ന വിധം

മീന്‍ വെട്ടിക്കഴുകി വൃത്തിയാക്കി വയ്ക്കുക. രണ്ടാമത്തെ ചേരുവ ചതച്ചു വയ്ക്കുക. മൂന്നാമത്തെ ചേരുവ വട്ടത്തിലരിഞ്ഞു വയ്ക്കുക. ചതച്ച ചേരുവയും അരിഞ്ഞ ചേരുവയും കറിവേപ്പിലയും യോജിപ്പിച്ചു മസാല തയാറാക്കണം.

Fish Cultivation | News in Malayalam: ഒന്നാമനായിരുന്ന 'മത്തി'യെ  പിന്നിലാക്കി 'അയല'!!

ഇതിലേക്കു കുടംപുളി, കുതിര്‍ത്ത വെള്ളത്തോടു കൂടി ചേര്‍ത്തിളക്കി വയ്ക്കുക. മണ്‍ചട്ടി അടുപ്പത്തു വച്ചു വെളിച്ചെണ്ണ ചൂടാക്കി, അ ല്‍പം മസാല നിരത്തുക. ഇതിനു മുകളില്‍ മീന്‍ നിരത്തണം. ഇങ്ങനെ മൂന്നു ലെയറുകളായി നിരത്തുക.

മസാല വച്ചിരുന്ന പാത്രത്തില്‍ കാല്‍–അരക്കപ്പ് വെള്ളം ഒഴിച്ചു കലക്കി മീനിനു മുകളില്‍ ഒഴിക്കുക. ശേഷം പാകത്തിനുപ്പും ചേര്‍ത്തു തിളപ്പിക്കുക. നന്നായി തിളച്ച ശേഷം ചെറുതീയിലാക്കി വേവിച്ചു വാങ്ങാം. ഒന്ന് രുചിച്ചു നോക്കൂ, നിങ്ങൾക്കിത് ഉറപ്പായും ഇഷ്ടപ്പെടും.

മത്തിയ്ക്ക് ഇത്രേം ആരോഗ്യ ഗുണങ്ങളോ

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News