ഇലക്ട്രിക് വാഹനങ്ങളുടെ വിപണനത്തില്‍ വര്‍ദ്ധനവ്; ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യത്തിന് മറുപടി നല്‍കി നിതിന്‍ ഗഡ്കരി

രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ വിപണത്തില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. 2021ല്‍ 3,24,840 ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യയില്‍ വിപണനം നടത്തിയെന്നാണ് അറിയിച്ചത്.

2019ലെ അപേക്ഷിച്ചു 167% വര്‍ദ്ധനവ് ഇലക്ട്രിക് വാഹനങ്ങളുടെ വിപണനത്തില്‍ ഉണ്ടായി എന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കേരളത്തില്‍ 8,695 വാഹനങ്ങളാണ് 2021 വര്‍ഷത്തില്‍ രജിസ്‌ട്രേഷന്‍ നടത്തിയിട്ടുള്ളതെന്നും അറിയിച്ചു.

രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എം പി ഉന്നയിച്ച ചോദ്യത്തിനാണ് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരി മറുപടി നല്‍കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News