ഹോളി കളറാക്കാനൊരുങ്ങി ഒല; കിടിലം നിറത്തില്‍ പുത്തന്‍ പതിപ്പ്; വില്‍പ്പന നാളെ മുതൽ

ഹോളി ആഘോഷങ്ങള്‍ക്ക് കളറേകാൻ ഇന്ത്യയിലെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളിലെ അതികായരായ ഒല ഇലക്ട്രിക് വീണ്ടും സെയില്‍സ് വിന്‍ഡോ തുറക്കുന്നു. രണ്ട് ദിവസത്തേക്ക് ഒല വീണ്ടും വില്‍പ്പന ആരംഭിക്കുന്നത്.

മാര്‍ച്ച് 17, 18 ദിവസങ്ങളിലാണ് ഒല ഇലക്ട്രിക്കിന്റെ വില്‍പ്പന നടക്കുന്നതെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. റെഗുലര്‍ മോഡലുകള്‍ക്ക് പുറമെ, ഹോളിയുടെ ഭാഗമായി ഒരു പ്രത്യേക പതിപ്പും വില്‍പ്പനയ്ക്ക് എത്തുന്നുണ്ടെന്നും ഒല അറിയിച്ചിട്ടുണ്ട്.

Ola unveils special edition color 'Gerua' for S1 Pro, next purchase window in Holi

ഗെറുവ എന്ന നിറത്തിലാണ് ഈ പ്രത്യേക പതിപ്പ് വില്‍പ്പനയ്ക്ക് എത്തുക. മാര്‍ച്ച് 17,18 ദിവസങ്ങളില്‍ മാത്രമായിരിക്കും ഈ നിറത്തിലുള്ള വാഹനം വില്‍പനയ്ക്ക്‌ എത്തുകയെന്നാണ് വിവരം. നേരത്തെ ഒല ഇലക്ട്രിക് സ്‌കൂട്ടര്‍ ബുക്കുചെയ്തിട്ടുള്ള ഉപയോക്താക്കള്‍ക്ക് മാര്‍ച്ച് 17-ാം തീയതി വാങ്ങലിനുള്ള പ്രത്യേകം ആക്‌സസ് ലഭിക്കും.

മറ്റ് ഉപയോക്താക്കള്‍ക്ക് എല്ലാം മാര്‍ച്ച് 18-ാം തീയതിയായിരിക്കും വാങ്ങലിനുള്ള അവസരം ലഭിക്കുകയെന്നാണ് ഒല ഇലക്ട്രിക് അറിയിച്ചിരിക്കുന്നത്.

ഒലയുടെ എസ്1 പ്രോ മുമ്പ് 10 നിറങ്ങളിലാണ് എത്തിയിരുന്നത്. ഇവയ്‌ക്കൊപ്പമാണ് പ്രത്യേക പതിപ്പായി പുതിയ നിറവും എത്തിയിട്ടുള്ളത്. പണം അടയ്ക്കല്‍ ഉള്‍പ്പെടെയുള്ള വാങ്ങല്‍ പ്രക്രിയ മുമ്പുണ്ടായിരുന്നത് പോലെ ഒലയുടെ ആപ്ലിക്കേഷനിലൂടെയായിരിക്കും.

ഒല എസ്1 പ്രോയിക്കുള്ള പുതിയ ഓര്‍ഡറുകള്‍ അനുസരിച്ചുള്ള ഡെലിവറി ഫ്യൂച്ചര്‍ ഫാക്ടറിയില്‍ നിന്ന് 2022 ഏപ്രില്‍ മുതല്‍ ആരംഭിക്കും. വാഹനം ഉപയോക്താക്കളുടെ വീട്ടുപടിക്കല്‍ എത്തിച്ച് നല്‍കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

New Ola S1 Electric Bike Sales Date Announced, New Gerua Colour For S1 Pro Coming Soon

എസ് വണ്‍, എസ് വണ്‍ പ്രോ എന്നീ രണ്ട് വേരിയന്റുകളുമായി 2021 ഓഗസ്റ്റ് 15-ാം തിയതിയാണ് ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ അവതരിപ്പിച്ചത്. എസ് വണ്‍ എന്ന അടിസ്ഥാന മോഡലിന് 99,999 രൂപയും ഉയര്‍ന്ന വകഭേദമായ എസ് വണ്‍ പ്രോയ്ക്ക് 1.29 ലക്ഷം രൂപയുമാണ് എക്സ്ഷോറും വില.

ഇന്ത്യന്‍ നിരത്തുകളില്‍ ഏഥര്‍ 450, ബജാജ് ചേതക് ഇലക്ട്രിക്, ടി.വി.എസ്. ഐ-ക്യൂബ് തുടങ്ങിയ ഇലക്ട്രിക് കരുത്തരുമായാണ് ഒലയുടെ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ മത്സരിക്കുന്നത്.

8.5 കിലോവാട്ട് പവറും 58 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് രണ്ട് വേരിയന്റിന്റേയും ഹൃദയം. എന്നാല്‍, എസ്1-ല്‍ 2.98 kWh ബാറ്ററി പാക്കും എസ്-1 പ്രോയില്‍ 3.97 kWh ബാറ്ററി പാക്കുമാണ് നല്‍കിയിട്ടുള്ളത്.

എസ്-1 പ്രോ കേവലം മൂന്ന് സെക്കന്റില്‍ 40 കിലോമീറ്റര്‍ വേഗത കൈവരിക്കുമ്പോള്‍ എസ്-1, 3.6 സെക്കന്റില്‍ പൂജ്യത്തില്‍ നിന്ന് 40 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

Ola Celebrates Holi With A Special 'Gerua' Shade; New Selling Window Announced

ഫാസ്റ്റ് ചാര്‍ജറിന്റെ സഹായത്തോടെ 18 മിനിറ്റിനുള്ളില്‍ 75 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ചാര്‍ജ് നിറയുമെന്നതാണ് സ്‌കൂട്ടറുകളുടെ പ്രധാന പ്രത്യേകത്.

സാധാരണ ഹോം ചാര്‍ജര്‍ ഉപയോഗിച്ച് എസ്-1 വേരിയന്റ് 4.48 മണിക്കൂറില്‍ 100 ശതമാനം ചാര്‍ജ് ചെയ്യാന്‍ സാധിക്കും. അതേസമയം, എസ്-1 പ്രോ പൂര്‍ണമായും ചാര്‍ജ് നിറയാന്‍ 6.30 മണിക്കൂറാണ് എടുക്കുന്നത്.

Ola Electric KICK STARTS Sale of S1, S1 Pro TODAY; Check THIS process to complete BOOKING | Zee Business

ഒക്ടാ-കോര്‍ പ്രോസസര്‍, 3ജി.ബി. റാം, 4ജി ഹൈസ്പീഡ് കണക്ടിവിറ്റി, ബ്ലുടൂത്ത് തുടങ്ങിയ സംവിധാനങ്ങളുള്ള സ്മാര്‍ട്ട് വെഹിക്കിള്‍ കണ്‍ട്രോള്‍ യൂണിറ്റ് ഈ സ്‌കൂട്ടറില്‍ നല്‍കിയിട്ടുണ്ട്. റിവേഴ്‌സ് പാര്‍ക്ക് അസിസ്റ്റന്‍സ്, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയും ഇതില്‍ നല്‍കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News