
അതിമനോഹരമായ കെട്ടിടങ്ങള്‍, ഗതാഗത സംവിധാനം, താമസം, ശമ്പളം, ഫിറ്റ്‌നസ് സെന്ററുകള്‍, രുചികരമായ ഭക്ഷണം, അതിന് അതിമനോഹരമായ റസ്‌റ്റോറന്റുകള്‍… അമേരിക്കന്‍ ഐടി കമ്പനികളിലെ ജീവനക്കാര്‍ക്ക് ലഭിക്കുന്ന സുഖസൗകര്യങ്ങള്‍ ഇവയൊക്കെയാണെന്ന് നമ്മളെല്ലാം കേട്ടിട്ടുണ്ട്.
ഇക്കൂട്ടത്തില്‍ ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റ തങ്ങളുടെ ജീവനക്കാരുടെ വസ്ത്രങ്ങള്‍ സൗജന്യമായി കഴുകാനുള്ള സൗകര്യവും ഡ്രൈ ക്ലീന്‍, പരിചാരക സേവനം പോലുള്ളവ നല്‍കി വന്നിരുന്നു. എന്നാല്‍ ഇനിമുതൽ ജീവനക്കാർക്ക് ഇത്തരം സംവിധാനങ്ങളൊന്നുമുണ്ടാവില്ല.
ഈ സുഖസൗകര്യങ്ങള്‍ നിര്‍ത്തലാക്കാനുള്ള തീരുമാനമെടുത്തിരിക്കുകയാണ് ഇപ്പോള്‍ കമ്പനി. ഓഫീസിലെത്തി ജോലി ചെയ്യുന്നവര്‍ക്ക് നല്‍കി വന്നിരുന്ന അധിക സൗകര്യങ്ങളാണ് കമ്പനി നിര്‍ത്തലാക്കുന്നത്.
ഒപ്പം സൗജന്യമായി നല്‍കി വന്നിരുന്ന രാത്രിഭക്ഷണം വൈകുകയും ചെയ്യും. ഇത് ആറ് മണിയായിരുന്നത് 6.30 ആക്കി മാറ്റി. കമ്പനി ജീവനക്കാര്‍ തന്നെയാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്.
ഓഫീസിലേക്ക് തിരികെ മടങ്ങുന്ന സാഹചര്യത്തില്‍ വീട്ടിലും ഓഫീസിലുമായി ജോലി ചെയ്യുന്ന ഹൈബ്രിഡ് തൊഴിലാളികളുടെ ആവശ്യങ്ങള്‍ നടപ്പിലാക്കുന്നതിനായി ഓണ്‍സൈറ്റ് സേവനങ്ങളും സൗകര്യങ്ങളും ക്രമീകരിച്ചതായി ഫേസ്ബുക്ക് വക്താവ് പറഞ്ഞു.
ഭക്ഷണസമയം 6.30 ആക്കുന്നതിലൂടെ വളരെ കുറച്ച് പേര്‍ക്ക് മാത്രമേ സൗജന്യ ഭക്ഷണം ലഭിക്കുകയുള്ളൂ. കാരണം 6.00 മണിക്ക് തന്നെ അവസാന ഷിഫ്റ്റ് കഴിയും.
ഇത് കഴിഞ്ഞ് 6.30 വരെ കാത്തിരുന്ന് സൗജന്യ ഭക്ഷണം കഴിക്കണോ അതോ വീട്ടിലേക്ക് സൗജന്യയാത്ര വേണോ എന്ന് ജീവനക്കാര്‍ക്ക് തീരുമാനിക്കാം. മാര്‍ച്ച് 28-നാണ് ജീവനക്കാര്‍ ഫേസ്ബുക്ക് ഓഫീസുകളിലേക്ക് തിരിച്ചുവരുന്നത്.
ഓഫീസിലെത്തുന്നവര്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിനെടുക്കണം. സ്ഥിരം വര്‍ക്ക് അറ്റ് ഹോമിന് അപേക്ഷിക്കാനുള്ള സൗകര്യമുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here