
ഡീസൽ വാഹനങ്ങൾക്കുള്ള ഹരിത നികുതിയിൽ നിന്ന് ഓട്ടോറിക്ഷകളെ ഒഴിവാക്കിയാതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. സാമൂഹിക ക്ഷേമ പെൻഷൻ ഈ വർഷം കൂട്ടില്ലെന്നും എംഎൽഎമാരുടെ ആസ്തി വികസന ഫണ്ട് പുനഃസ്ഥാപിച്ചുവെന്നും മന്ത്രി പറഞ്ഞു.
എംഎൽഎ ഫണ്ട് മറ്റ് കാര്യങ്ങൾക്ക് വിനിയോഗിക്കില്ലെന്നും
അതാത് മണ്ഡലങ്ങളിലെ ആരോഗ്യ പദ്ധതികൾക്കായി മാത്രമായിട്ടായിരിക്കും ഫണ്ട് വിനിയോഗിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫണ്ട് 5 കോടിയായിയാണ് പുനഃസ്ഥാപിച്ചത്.കൊവിഡ് കാലത്ത് ആശുപത്രി വികസനത്തിൽ നിന്ന് 4 കോടി കുറച്ചിരുന്നുവെന്നും ബജറ്റ് ചർച്ചയുടെ മറുപടിയായി മന്ത്രി പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here