കെഎസ്ഇബി ഓഫീസര്‍സ് സംഘ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി

ആര്‍ എസ് എസ് സംഘടനയായ കെഎസ്ഇബി ഓഫീസര്‍സ് സംഘ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. സംസ്ഥാന വൈദ്യുതി ബോര്‍ഡിലെ അംഗീകൃത സംഘടനായി പ്രഖ്യാപിക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്.

ജസ്റ്റിസ് മാരായ സഞ്ജീവ് ഖന്ന, ബേല എം ത്രിവേദി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

അംഗീകൃത സംഘടന ആകണമെങ്കില്‍ ഇരുപത്തിയഞ്ച് ശതമാനത്തില്‍ അധികം പേരുടെ പിന്തുണ തെളിയിക്കുന്ന രേഖകള്‍ സംഘടന ഹാജരാക്കണമെന്നാണ് കോടതി അറിയിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News