ചേപ്പാട് കേന്ദ്രീയ വിദ്യാലയം അടച്ചുപൂട്ടാനുള്ള നീക്കം തടഞ്ഞ് ഹൈക്കോടതി

ചേപ്പാട് കേന്ദ്രീയ വിദ്യാലയം അടച്ചുപൂട്ടാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു. സ്‌കൂളിന്റെ സ്‌പോണ്‍സര്‍ഷിപ്പ് തുടരാനാവില്ലന്ന് ചൂണ്ടിക്കാട്ടി
എന്‍ടിപിസി ഡല്‍ഹി കേന്ദ്രീയ വിദ്യാലയം അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നല്‍കിയ കത്താണ് കോടതി റദ്ദാക്കിയത്.

സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള നീക്കം ചോദ്യം ചെയ്ത് ആലപ്പുഴ ലോക് സഭാംഗം എ.എം.ആരിഫും ഹരിപ്പാട് എംഎല്‍എ രമേശ് ചെന്നിത്തലയും സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ പരിഗണിച്ചാണ് ചീഫ് ജസ്റ്റീസ് എസ്.മണി കുമാറും ജസ്റ്റീസ് ഷാജി.പി.ചാലിയും അടങ്ങുന്ന
ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്.

കമ്പനി നിലവില്‍ പ്രവര്‍ത്തിക്കുന്നില്ലന്നും മൂന്നു കോടിയുടെ സാമ്പത്തിക സഹായം തുടരാനാവില്ലന്നുമായിരുന്നു കമ്പനിയുടെ നിലപാട്. എന്‍ടിപിസിയും കേന്ദ്രീയ വിദ്യാലയ സന്‍സദുമായി കരാറുണ്ടന്നും സ്‌കൂള്‍ അടച്ചു പുട്ടുന്നത് അറുന്നൂറോളം വിദ്യാര്‍ത്ഥികളേയും അധ്യാപകരേയും ബാധിക്കുമെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരുടെ വാദം അംഗീകരിച്ച കോടതി താഴ്ന്ന ക്ലാസില്‍ പ്രവേശനം നടത്താനും നിര്‍ദേശം നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News