പാര്‍സല്‍ സര്‍വ്വീസ് മുഖേന വിദേശത്തു നിന്ന് ലഹരി മരുന്ന് എത്തിച്ചു; 2 പേര്‍ അറസ്റ്റില്‍

പാര്‍സല്‍ സര്‍വ്വീസ് മുഖേന വിദേശത്തു നിന്ന് ലഹരി മരുന്ന് എത്തിച്ച കേസില്‍ രണ്ടുപേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശി ഫസലു, തിരുവനന്തപുരം സ്വദേശി ആദിത്യ എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ മേല്‍വിലാസത്തില്‍ ദോഹ, നെതര്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നാണ് ലഹരി മരുന്നുകളെത്തിയത്.

വിദേശത്തു നിന്ന് കേരളത്തില്‍ ലഹരി മരുന്നുകള്‍ എത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് എറണാകുളം എക്‌സൈസ് നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് സ്വദേശി ഫസലു തിരുവനന്തപുരം സ്വദേശി ആദിത്യ എന്നിവരുടെ മേല്‍വിലാസങ്ങളില്‍ ലഹരിമരുന്നുകളെത്തിയതായി കണ്ടെത്തിയത്. ദോഹ, നെതര്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നാണ് ലഹരിമരുന്നുകള്‍ എത്തിയതെന്നാണ് എക്‌സൈസ് സംശയിക്കുന്നത്.

രണ്ടു പാര്‍സലുകളിലായി 31 എല്‍എസ്ഡി സ്റ്റാമ്പുകളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ 26 എല്‍എസ്ഡി സ്റ്റാമ്പ് ഫസലുവിന്റെ മേല്‍വിലാസത്തിലും. 5 എല്‍എസ്ഡി ആദിത്യയുടെ മേല്‍വിലാസത്തിലുമായിരുന്നു എത്തിയത്. ഇതേതുടര്‍ന്ന് ഇവരുടെ വീടുകളിലെത്തിയും എക്‌സൈസ് പരിശോധന നടത്തി. കോഴിക്കോട് സ്വദേശി ഫസലുവിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ എല്‍എസ്ഡി ഉള്‍പ്പടെയുള്ള ലഹരി മരുന്നുകള്‍ എക്‌സൈസ് പിടികൂടി. ഫസലു മുന്‍പു സമാന കേസുകളില്‍ പ്രതിയാണെന്ന് എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ പി വി ഏലിയാസ് അറിയിച്ചു.

പാര്‍സല്‍ സര്‍വ്വീസ് മുഖേന കേരളത്തില്‍ ലഹരി മരുന്നുകള്‍ എത്തുന്നു എന്ന വിവരത്തെ തുടര്‍ന്ന് എക്‌സൈസ് പരിശേധന ശക്തമാക്കിയതായും, ഇത്തരത്തില്‍ ലഹരിമരുന്നുകള്‍ അയക്കുന്നവരെ കണ്ടെത്താന്‍ നടപടികള്‍ ഊര്‍ജിതമാക്കിയിട്ടചുണ്ടന്നും ഡെപ്യുട്ടി കമ്മീഷ്ണര്‍ പറഞ്ഞു. ഇത്തരത്തില്‍ പാര്‍സലുകളിലെത്തി ലഹരിമരുന്നുകള്‍ കൈപ്പറ്റിയ കേസില്‍ മട്ടാഞ്ചേരി സ്വദേശി ഗോവിന്ദ് രാജ് എന്ന ആളെയും ഇന്ന് എക്‌സൈസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫസലു അയച്ച പാര്‍സലായിരുന്നു ഇയാള്‍ കൈപ്പറ്റിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News