നീന്തലില്‍ കൊല്ലത്തിന് അഭിമാന നേട്ടം

കേരള അക്വാട്ടിക്ക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ തൃശ്ശൂരില്‍ സംഘടിപ്പിച്ച 47-മത് ജൂനിയര്‍/സബ് ജൂനിയര്‍ സ്റ്റേറ്റ് അക്വാട്ടിക്ക് ചാമ്പ്യന്‍ഷിപ്പില്‍ കൊല്ലം ജില്ലയ്ക്ക് അഭിമാന നേട്ടം. ആദ്യമായാണ് കൊല്ലം സ്റ്റേറ്റ് അക്വാട്ടിക്ക് ചാമ്പ്യന്‍ഷിപ്പ് മെഡല്‍ പട്ടികയില്‍ ഇടം നേടുന്നത്.

ഗ്രൂപ്പ് മൂന്ന് വിഭാഗത്തില്‍ മത്സരിച്ച അര്‍ജ്ജുന്‍ ബി. കൃഷ്ണ, 100 മീറ്റര്‍ ബട്ടര്‍ഫ്‌ള്ളൈ സ്‌ട്രോക്കില്‍ വെള്ളി മെഡലും 50 മീറ്റര്‍ ബട്ടര്‍ഫ്‌ള്ളൈ സ്‌ട്രോക്കില്‍ നാലാം സ്ഥാനവും 50 മീറ്റര്‍ ബാക്ക് സ്‌ട്രോക്കില്‍ ആറാം സ്ഥാനവും കരസ്ഥമാക്കി. ബാലാജി എ. കൃഷ്ണ 50 മീറ്റര്‍ ഫ്രീ സ്റ്റെലില്‍ വെള്ളി മെഡലും 100 മീറ്റര്‍ ഫ്രീ സ്റ്റെലില്‍ അഞ്ചാം സ്ഥാനവും 50 മീറ്റര്‍ ബ്രസ്റ്റ് സ്‌ട്രോക്കില്‍ ആറാം സ്ഥാനവും നേടി.

അര്‍ജ്ജുന്‍ ബി. കൃഷ്ണ പകല്‍ക്കുറി ജി.വി ആന്റ് എച്ച്.എസ്.എസിലെയും ബാലാജി എ. കൃഷ്ണ വടക്കേവിള എസ്.എന്‍ പബ്ലിക്ക് സ്‌കൂളിലെയും ആറാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. രാജ്യാന്തര നീന്തല്‍ താരവും പരിശീലകനും റെയില്‍വേ ഉദ്യോഗസ്ഥനുമായ ആന്റണി മണമേലിന്റെ സ്വിമ്മിംഗ് അക്കാദമിയിലെ വിദ്യാര്‍ത്ഥികളാണ്. പള്ളിമുക്ക് അഡ്‌ലര്‍ സ്വിമ്മിംഗ് പൂളിലാണ് പരിശീലനം നടത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here