പാലിയേറ്റീവ് കെയര്‍ നഴ്സുമാര്‍ക്കുള്ള ഇന്‍സെന്റീവിന് മാര്‍ച്ച് മാസം വരെ തുടര്‍ച്ചാനുമതി നല്‍കി: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കൊവിഡ് കാലഘട്ടത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ച പാലിയേറ്റീവ് കെയര്‍ നഴ്‌സുമാര്‍ക്ക് ആയിരം രൂപ ഇന്‍സന്റീവ് 2022 മാര്‍ച്ച് മാസം വരെ അനുവദിച്ചുകൊണ്ടുള്ള തുടര്‍ച്ചാനുമതി നല്‍കിയെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

പാലിയേറ്റീവ് കെയര്‍ നഴ്‌സുമാര്‍ക്ക് 2020 മാര്‍ച്ചില്‍ ആറ് മാസത്തേക്ക് പ്രതിമാസം 1000 രൂപ ഇന്‍സന്റീവ് അനുവദിച്ചിരുന്നു. സമയപരിധി കഴിഞ്ഞപ്പോള്‍ ആറുമാസത്തേക്ക് കൂടി ഇന്‍സന്റീവ് അനുവദിച്ചാണ് തുടര്‍ച്ചാനുമതി നല്‍കിയിരിക്കുന്നത്.

കേരള പാലിയേറ്റീവ് നേഴ്‌സസ് ഫെഡറേഷന്‍ സി ഐ ടി യു നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ തുടര്‍ച്ചാനുമതി നല്‍കിയതെന്ന് മന്ത്രി കൂട്ടിചേര്‍ത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here