‘കേറി വാടാ മക്കളേ’; കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ ഗോവയിലേക്ക് ക്ഷണിച്ച് ഇവാൻ

ഈ ഞായറാഴ്ച നടക്കുന്ന ഫൈനലിനായി കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ ഗോവയിലേക്ക് ക്ഷണിച്ച് പരിശീലകൻ ഇവാൻ വുകമാനോവിച്. കേരള ബ്ലാസ്റ്റേഴ്സിന്റെ ട്വിറ്റർ പേജിലെ വീഡിയോയിലൂടെയാണ് ഇവാൻ ആരാധകരെ ക്ഷണിച്ചത്.

ഏറെ നാളത്തെ കാത്തിരിപ്പാണ് ഈ ഫൈനൽ. എല്ലാവരും വന്ന് ഞങ്ങളെ പിന്തുണക്കണം. ഫൈനലിനായി ഫറ്റോർദയിലേക്ക് ആരാധകരെ ക്ഷണിക്കുകയാണ് വീഡിയോയിലൂടെ ഇവാൻ വുകുമനോവിച്ച്. വീഡിയോയുടെ അവസാനം കേറി വാടാ മക്കളേ എന്ന ഗോഡ്ഫാദർ സിനിമയിലെ ഡയലോഗും ഇവാൻ പറയുന്നുണ്ട്.

മാർച്ച് 20-ന് ഞായറാഴ്ച ഗോവയിലെ ഫട്ടോർഡയിലെ പിജെഎൻ സ്റ്റേഡിയത്തിൽ ആണ് ഐഎസ്എൽ ഫൈനൽ . സ്റ്റേഡിയം എന്തായാലും മഞ്ഞ കടലാകും എന്നാണ് പ്രതീക്ഷ. നീണ്ട രണ്ട് വർഷത്തിന് ശേഷമാണ് ഐ എസ് എല്ലിൽ സ്റ്റേഡിയത്തിലേക്ക് ആരാധകരെത്തുന്നത്.സ്റ്റേഡിയത്തിലെ ഇരിപ്പിടത്തിന്റെ 100% ഉപയോഗത്തിന് ഗോവ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. സ്റ്റേഡിയത്തിലെ സുരക്ഷാ പ്രോട്ടോക്കോളുകൾക്ക് അനുസൃതമായി, പങ്കെടുക്കുന്ന ആരാധകർ പൂർണ്ണമായി വാക്സിനേഷൻ നൽകേണ്ടതുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News