2022-23 സംസ്ഥാന ബജറ്റിന്റെ മൂന്നാം ദിനമായ ഇന്ന് നിയമസഭയില്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ ഇവയൊക്കെയാണ്…

1) എം.എല്‍.എ ആസ്തി വികസന ഫണ്ട് പ്രതിവര്‍ഷം 5 കോടി രൂപയായി നിശ്ചയിച്ച് പുനഃസ്ഥാപിച്ചു.

2)പോലീസ് വകുപ്പില്‍ ഡ്രോണ്‍ റിസര്‍ച്ച് ആന്റ് ഫോറന്‍സിക് സയന്‍സ് വിഭാഗം ശക്തിപ്പെടുത്താന്‍ 2 കോടി രൂപ വകയിരുത്തി.

3)പോലീസ് സ്റ്റേഷനുകളില്‍ സി.സി ടി.വി ക്യാമറ സ്ഥാപിക്കാന്‍ 10 കോടി രൂപ

4) പോലീസ് ഡേറ്റാ സെന്ററിന്റെ പ്രാഥമിക ചെലവുകള്‍ക്കായി 4 കോടി രൂപ

5) ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ വസതിയായ സദ്ഗമയ ഏറ്റെടുത്ത് ലോ ആന്റ് ജസ്റ്റിസില്‍ ഗവേഷണ സ്ഥാപനം ആരംഭിക്കുന്നതിനായി 1 കോടി രൂപ വകയിരുത്തും.

6) മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിയുടെ സ്മാരകം – 1 കോടി രൂപ

7) കൊച്ചി സര്‍വ്വകലാശാലയില്‍ ആരംഭിച്ചിട്ടുള്ള പ്രൊഫ. എന്‍.ആര്‍. മാധവമേനോന്‍ ഇന്റര്‍ ഡിസിപ്ലിനറി സെന്റര്‍ ഫോര്‍ റിസര്‍ച്ച് എത്തിക് ആന്റ് പ്രോട്ടോകോളിനായി 1 കോടി രൂപ

8) കേരള സര്‍വ്വകലാശാല ബോട്ടണി വകുപ്പില്‍ ഇന്റര്‍ യൂണിവേഴ്‌സിറ്റ് സെന്റര്‍ ഫോര്‍ ബയോഡൈവേഴ്‌സിറ്റി – 50 ലക്ഷം

9) ശിവഗിരി കണ്‍വെന്‍ഷന്‍ സെന്ററിനായി 5 കോടി രൂപ

10) മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമിയ്ക്ക് അധികമായി 25 ലക്ഷം രൂപ

11) മലയാളം സര്‍വ്വകലാശാലയില്‍ വള്ളത്തോള്‍ ചെയര്‍ സ്ഥാപിക്കുന്നതിന് 10 ലക്ഷം രൂപ

12) കതിരൂര്‍ കളരി അക്കാദമിയ്ക്കായി തുക അനുവദിക്കും.

13) തലശ്ശേരി തെയ്യം കലാ അക്കാദമിയ്ക്കായി തുക അനുവദിക്കും.

14) കൊടകര പെണ്‍ തൊഴിലിടം – 1 കോടി രൂപ

15) അരുവിക്കര വനിതാ വരുമാനദായക വ്യവസായ യൂണിറ്റിന് 1 കോടി രൂപ

16) വ്യാപാരി വ്യവസായികള്‍ക്ക് പലിശയിളവോട് കൂടി 1000 കോടി രൂപയുടെ വായ്പ ലഭ്യമാക്കും.

17) ചാലിയാര്‍, അച്ചന്‍കോവിലാര്‍, ഭാരതപ്പുഴ തുടങ്ങി വിവിധ നദീശുചീകരണങ്ങള്‍ക്കായി 10 കോടി

18) കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ പരിശോധനാ സര്‍ട്ടിഫിക്കേഷന്‍ സെന്ററുകള്‍ക്ക് 5 കോടി രൂപ

19) വന്യമൃഗ ആക്രമണത്തില്‍ പരിക്കേറ്റവര്‍ക്കും മരണപ്പെടുന്നവര്‍ക്കുമുള്ള നഷ്ടപരിഹാരത്തിനായി നിലവില്‍ അനുവദിച്ച 7 കോടി രൂപ 10 കോടിയായി ഉയര്‍ത്തി.

20) ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും ഓട്ടിസം, ബുദ്ധിപരമായ വെല്ലുവിളികള്‍ എന്നിവ നേരിടുന്ന കുട്ടികള്‍ക്കുമുള്ള അസിസ്റ്റീവ് വില്ലേജ് പദ്ധതിയ്ക്കായി 2 കോടി രൂപ അധികമായി വകയിരുത്തുന്നു.

21) എം.എന്‍ ഭവന പദ്ധതിയില്‍ ഇരട്ട വീടുകളെ ഒറ്റ വീടുകളാക്കുന്നതിന് 5 കോടി രൂപ

22) നാഷണല്‍ ഹൗസ് പാര്‍ക്കിന് അനുവദിച്ച തുക 2 കോടിയായി വര്‍ദ്ധിപ്പിച്ചു.

23) ഗ്രാമീണ കളിക്കളം – 5 കോടി രൂപ

24) അഴീക്കോട് തുറമുഖം – 5 കോടി രൂപ

25) ഹൈഡല്‍ ടൂറിസം, ഇറിഗേഷന്‍ ടൂറിസം എന്നിവയ്ക്കായി 2 കോടി രൂപ വകയിരുത്തുന്നു.

26) ഡീസല്‍ ഓട്ടോറിക്ഷയെ ഹരിത നികുതിയില്‍ നിന്നും ഒഴിവാക്കുന്നു.

27) സംസ്ഥാനത്തെ ഭൂനികുതി ചുവടെ പറയും പ്രകാരം പരിഷ്‌കരിക്കുന്നു

പഞ്ചായത്ത്
8.1 ആര്‍ വരെ – 5രൂപ /ആര്‍

8.1 ആര്‍-ന് മുകളില്‍ – 8 രൂപ/ആര്‍

മുനിസിപ്പാലിറ്റി
2.43 ആര്‍ വരെ – 10രൂപ /ആര്‍
2.43 ആര്‍-ന് മുകളില്‍ – 15 രൂപ/ആര്‍

കോര്‍പ്പറേഷന്‍
1.62 ആര്‍ വരെ – 20 രൂപ/ആര്‍
1.62 ആര്‍-ന് മുകളില്‍ – 30 രൂപ/ആര്‍

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News