അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ നേതാക്കളെ നിയമിച്ച് എ ഐ സിസി. ഇന്ന് നടന്ന ജി 23 നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. സംഘടന സംവിധാനത്തിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും പരിശോധിക്കും.
ഗോവയിൽ രജനി പാട്ടീൽ, മണിപ്പൂർ- ജയറാം രമേശ്, പഞ്ചാബ് – അജയ് മാക്കൻ, യുപി – ജിതേന്ദ്ര സിങ്
ഉത്തരാഖണ്ഡ്- അവിനാശ് പാണ്ഡെ എന്നിവരെയാണ് തെരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യങ്ങൾ പഠിക്കാൻ എഐസിസി നിയമിച്ചവർ.
ADVERTISEMENT
അതേസമയം, ജി 23 നേതാക്കളുടെ യോഗം ഇന്ന് ഗുലാം നബി ആസാദിന്റെ വസതിയിലാണ് നടന്നത്. കപിൽ സിബൽ, മനീഷ് തിവാരി, ഭൂപീന്ദർ ഹൂഡ, ആനന്ദ് ശർമ, മണി ശങ്കർ അയ്യർ, അഖിലേഷ് പ്രതാപ് സിംഗ് പി ജെ കുര്യൻ, ശങ്കർ സിങ് വഗ ല, ക്യാപ്റ്റൻ അമേരീന്ദർ സിങ്ങിന്റെ ഭാര്യ പ്രിണീത് കൗർ, ശശി തരൂർ, മണിശങ്കർ അയ്യർ, രാജ് ബബ്ബർ, സന്ദീപ് ദീക്ഷിത്, രജീന്ദർ കൗർ ബട്ടൽ, കുൽദീപ് ശർമ, വിവേക തൻഖ എന്നിവരാണ് ഇന്ന് നടന്ന യോഗത്തിൽ പങ്കെടുത്തത്.
തെരഞ്ഞെടുപ്പ് ഫലം വന്ന ദിവസം ജി 23 ഗ്രൂപ്പിലെ ചില നേതാക്കൾ യോഗം ചേർന്നിരുന്നു. നേതൃമാറ്റം അടക്കമുള്ള വിഷയങ്ങൾ ചർച്ചയായെങ്കിലും പ്രവർത്തകസമിതി യോഗത്തിൽ അവർ വിഷയം ഉന്നയിച്ചിരുന്നില്ല. അശോക് ഗെഹ്‌ലോട്ട് നടത്തിയ അനുനയ ശ്രമങ്ങളെ തുടർന്നാണ് ജി 23 നേതാക്കൾ സംയമനം പാലിച്ചതെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ പ്രവർത്തകസമിതിയിൽ സോണിയാ ഗാന്ധി തുടരാൻ തീരുമാനിച്ചതിന് പിന്നാലെ കപിൽ സിബൽ ‘ഇന്ത്യൻ എക്‌സ്പ്രസിന്’ നൽകിയ അഭിമുഖത്തിൽ നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി രംഗത്ത് വന്നിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.