നവീകരിച്ച കൈരളി- ശ്രീ നിള തിയേറ്റുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി സജി ചെറിയാന്‍

ആധുനികവല്‍കരിച്ച കൈരളി ശ്രീ നിള തിയേറ്റുകളുടെ ഉദ്ഘാടനം സിനിമാ സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. അത്യാധുനിക സൗകര്യങ്ങളോടുകൂടിയ തീയേറ്ററാണ് ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കപ്പെടുന്നത്.

1895 ല്‍ പ്രവര്‍ത്തനം ആരംഭിച്ച തിയേറ്റര്‍ അടിമുടി മാറ്റിയാണ് അത്യന്താധുനിക സൗകര്യങ്ങളോടെ പുതിയ നിര്‍മ്മാണം പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്നത്. ബാര്‍ക്കോ എന്ന ബെല്‍ജിയം കമ്പനിയുടെ RGB 4 K ലേസര്‍ പ്രൊജക്ടര്‍ മികച്ച ദൃശ്യനുഭവം നല്‍കും. ഡോള്‍ബി സാങ്കേതിക വിദഗ്ധര്‍ രൂപപ്പെടുത്തിയ ഡോള്‍ബി അറ്റ്‌മോസ് ശബ്ദസംവിധാനമാണ് പരിഷ്‌കരിച്ച കൈരളി ശ്രീ നിള തിയേറ്ററുകളുടെ മാറ്റൊരു പ്രധാന ആകര്‍ഷണമായി മാറുക. ഇതിന് പൂര്‍ണതയേകാന്‍ അക്വസ്റ്റിക്ക് ട്രീറ്റ്‌മെന്റ് ഒരുക്കിയിട്ടുണ്ട്. ഹൈ വെറ്റ് സില്‍വര്‍ സ്‌ക്രീന്‍, ട്രിപ്പില്‍ ബീം 3 ഡി യൂണിറ്റ് എന്നിലയും മറ്റൊരു പ്രത്യേകതയായിരിക്കും. പുറത്തെ പ്രകാശം അകത്ത് എത്തുന്നത് തടയാന്‍ ലൈറ്റ് ട്രാപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ഫലപ്രദമായ എയര്‍കണ്ടീഷനിംഗും, 500 കെ വി ജനറേറ്ററും ഇതോടൊപ്പം ഉണ്ട്. സുരക്ഷക്കായി അഗ്‌നി സുരക്ഷാ സംവിധാനവും മിന്നല്‍ രക്ഷാകവചവും മറ്റൊരു ആകര്‍ഷണീയതയാണ്. തിയേറ്ററും പരിസരവും ഡിസൈനര്‍ ലൈറ്റുകള്‍ കൊണ്ട് മനോഹരമാക്കിയിട്ടുണ്ട്. പാശ്ചാത്യ രാജ്യങ്ങളിലെ തിയേറ്റര്‍ മുറികള്‍ പോലെ അസ്വസ്ഥരാകുന്ന കുട്ടികളെ പരിപാലിക്കാന്‍ ബേബി റൂമുകളും ഉണ്ട്. കാഴ്ച്ചാഭംഗം വരാതെ സിനിമ കാണാം എന്നതിനൊപ്പം മുലയൂട്ടുന്ന അമ്മമാര്‍ക്കായി ഫീഡിംഗ് റൂമുകളും തീയേറ്ററിന്റെ സൗകര്യങ്ങളില്‍ ഉള്‍പ്പെടുന്നു. നേരത്തെ തിയേറ്ററിലെത്തുന്ന പ്രേക്ഷകര്‍ക്കായി മ്യൂസിക്ക് സിസ്റ്റം ഉളള വിശാലമായ ലോബിയാണ് മറ്റൊരു ആകര്‍ഷണീയത. എല്ലാ നിലയിലും ക്യാന്റീന്‍ സൗകര്യവും, മുകളിലെ നിലയില്‍ ഫുഡ് കോര്‍ട്ടും ഉണ്ട്. വിശാലമായ പാര്‍ക്കിംഗ് സൗകര്യവും പുല്‍തകിടിയും തിയേറ്ററിന്റെ മുഖച്ഛായ തന്നെ മാറ്റിയിരിക്കുകയാണ്.

ഡോര്‍മിറ്ററി, വിഐപി റൂം, വിഐപി ലോഞ്ച്, വായനാ മുറി ദിശാസൂചികകള്‍ എന്നിവയും ചേരുന്നതാണ് നവീകരിച്ച കൈരളി ശ്രീ നിളാ തിയറ്റേര്‍ സമുച്ചയം. തലസ്ഥാനത്ത് ഇത്രയധികം സൗകര്യങ്ങള്‍ ഉളള മറ്റൊരു സിനിമാ തിയേറ്ററും ഇല്ല എന്ന് നിസ്സംശയം പറയാനാകും. തലസ്ഥാനത്തെ സിനിമാ പ്രേക്ഷകര്‍ക്ക് പുതിയ കാഴ്ച്ചാനുഭവം നല്‍കുന്നതാണ് നവീകരിച്ച സര്‍ക്കാരിന്റെ ഉടമസ്ഥതയിലുളള കൈരളി ശ്രീ നിളാ തിയേറ്ററുകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel