‘കുറച്ചുകൂടി തെറ്റുകൾ ചെയ്യാൻ ആലോചിക്കുന്നു’; ജി 23 യോഗത്തിൽ പങ്കെടുക്കുന്നതിന് മുമ്പ് തരൂരിന്റെ ട്വീറ്റ്

തന്റെ തെറ്റുകളിൽ നിന്ന് നിരവധി കാര്യങ്ങൾ പഠിച്ചെന്നും കുറച്ചുകൂടി തെറ്റുകൾ ചെയ്യാൻ ആലോചിക്കുന്നുവെന്നും ശശി തരൂർ. ജി 23 വിമതനേതാക്കളുടെ യോഗത്തിൽ പങ്കെടുക്കുന്നതിന്റെ തൊട്ടുമുമ്പാണ് തരൂരിന്റെ ട്വീറ്റ്.


 

”എന്റെ തെറ്റുകളിൽ നിന്ന് ഞാൻ വളരെയധികം പഠിച്ചു, കുറച്ചുകൂടി തെറ്റുകൾ വരുത്താൻ ഞാൻ ആലോചിക്കുന്നു”-തരൂർ ട്വീറ്റ് ചെയ്തു.

ഗുലാം നബി ആസാദിന്റെ വസതിയിലാണ് ജി 23 നേതാക്കൾ യോഗം ചേരുന്നത്. കപിൽ സിബൽ, ശശി തരൂർ, ആനന്ദ് ശർമ, മനീഷ് തിവാരി, ഭൂപീന്ദർ ഹൂഡ, രജീന്ദർ കൗൺ ഭട്ടൽ, അഖിലേഷ് പ്രസാദ് സിങ്, പൃഥിരാജ് ചവാൻ, പി.ജെ കുര്യൻ, മണി ശങ്കർ അയ്യർ, കുൽദീപ് ശർമ, രാജ് ബബ്ബാർ തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടതോടെയാണ് ജി 23 നേതാക്കൾ വീണ്ടും നേതൃമാറ്റം ആവശ്യപ്പെട്ട് രംഗത്തെത്തിയത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ദിവസം തന്നെ യോഗം ചേർന്ന ഇവർ നേതൃമാറ്റം ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ നിലപാടറിയിച്ചിരുന്നില്ല.

അതേസമയം, അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ നേതാക്കളെ നിയമിച്ച് എ ഐ സിസി. ഇന്ന് നടന്ന ജി 23 നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. സംഘടന സംവിധാനത്തിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും പരിശോധിക്കും.

ഗോവയിൽ രജനി പാട്ടീൽ, മണിപ്പൂർ- ജയറാം രമേശ്, പഞ്ചാബ് – അജയ് മാക്കൻ, യുപി – ജിതേന്ദ്ര സിങ്
ഉത്തരാഖണ്ഡ്- അവിനാശ് പാണ്ഡെ എന്നിവരെയാണ് തെരഞ്ഞെടുപ്പിന് ശേഷമുള്ള സാഹചര്യങ്ങൾ പഠിക്കാൻ എഐസിസി നിയമിച്ചവർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News