കേന്ദ്രത്തിന്റെ ദക്ഷിണേന്ത്യയോടുള്ള വിവേചനം തുറന്നു കാട്ടി കനിമൊഴി എംപി; രൂക്ഷ വിമർശനം

കേന്ദ്ര സർക്കാരിന്റെ ദക്ഷിണേന്ത്യയോടുള്ള വിവേചനം തുറന്നു കാട്ടി കനിമൊഴി എംപി. റെയിൽവേ വികസനത്തിനായി ഉത്തര റെയിൽവേക്ക് 13,200 കോടി രൂപ ബഡ്ജറ്റിൽ അനുവദിച്ചപ്പോൾ ദക്ഷിണ റെയിൽവേയ്ക്ക് ആകെ ലഭിച്ചത് 59 കോടി രൂപ മാത്രമാണ്. ഇത് തുറന്ന്കാട്ടിയുള്ള കനിമൊഴി എംപിയുടെ ലോക്സഭയിലെ പ്രസംഗം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്.

ദക്ഷിണ റെയിൽവേക്ക് ബജറ്റിൽ തുച്ഛമായ ഫണ്ട് വിഹിതം നൽകിയതിനെതിരെയാണ് കേന്ദ്രസർക്കാറിനെ രൂക്ഷമായി വിമർശിച്ച് തമിഴ്‌നാട് എംപി കനിമൊഴി രംഗത്തെത്തിയത്. 2022ലെ കേന്ദ്ര ബജറ്റിൽ ദക്ഷിണ റെയിൽവേയ്‌ക്കായി പുതിയ റെയിൽവേ ലൈനുകൾ നിർമിക്കുന്നതിന് 59 കോടി രൂപ മാത്രമേ വകയിരുത്തിയിട്ടുള്ളൂവെന്ന് കനിമൊഴി പറഞ്ഞു.എന്നാൽ വടക്കൻ റെയിൽവേയ്‌ക്ക് 13,200 കോടി രൂപയാണ് ലഭിച്ചത്. ഒറ്റ രാഷ്ട്രമെന്ന് ആവർത്തിക്കുന്ന കേന്ദ്ര സർക്കാർ, ഇന്ത്യൻ റെയിൽവേയേയും ഒന്നായി കാണണമെന്ന് കനി മൊഴി വിമർശിച്ചു.

ദക്ഷിണ റെയിൽവേക്കും ഉത്തരറെയിൽവേക്കും അനുവദിച്ച ഫണ്ടുകൾ തമ്മിലുള്ള ഈ അസമത്വം പരിശോധിക്കണമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനോട് കനിമൊഴി അഭ്യർത്ഥിച്ചു. കേന്ദ്ര സർക്കാരിനെ വിമർശിച്ചുകൊണ്ടുള്ള കനി കോഴിയുടെ പ്രസംഗം സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News