ADVERTISEMENT
കെഎസ്ആര്‍ടിസിയ്ക്കുളള ഡീസല്‍ വില കുത്തനെ വര്‍ദ്ധിപ്പിച്ച പൊതുമേഖല എണ്ണക്കമ്പനികൾക്കെതിരെ ഗതാഗത മന്ത്രി ആന്റണി രാജു. കെഎസ്ആര്‍ടിസിയ്ക്ക് ഇത് ഇരുട്ടടിയെന്ന് മന്ത്രി വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു.
21 രൂപ ഒറ്റയടിക്ക് വര്‍ദ്ധിപ്പിച്ചതോടെ ഇതോടെ ഒരു ലിറ്റര്‍ ഡീസലിന് 126 രൂപ കെഎസ്ആര്‍ടിസി നല്‍കേണ്ടതായി വരും. ഒരു മാസത്തില്‍ 25 കോടിയോളം രൂപയുടെ അധിക ബാധ്യത കെഎസ്ആര്‍ടിസിക്ക് വരും .
50000 ലിറ്റര്‍ ഡീസലിലധികം ഉപയോഗിക്കുന്ന വന്‍കിട ഉപഭോക്താക്കള്‍ക്കാണ് ഒറ്റയടിക്ക് വന്‍വില വര്‍ദ്ധനവ് പൊതുമേഖലാസ്ഥാപനങ്ങള്‍ പ്രഖ്യാപിച്ചത്.ലിറ്ററിന് 21.10 രൂപയുടെ വർദ്ധനവാണ് വരുത്തിയത്. ഇതോടെ റീട്ടെയിൽ വിലയുമായി 27.88 രൂപയുടെ വ്യത്യാസമണ് നിലവിലുള്ളത് പ്രതിദിനം കെഎസ്ആർടിസിക്ക് 75 ലക്ഷം മുതൽ 83 ലക്ഷം രൂപയുടെ അധിക ബാധ്യതയും ഒരു മാസം 22 മുതൽ 25 കോടി രൂപയുടെ അധികബാധ്യതയുമാണ് ഉണ്ടാകുന്നത്.
നിലവിൽ ദിവസേന കെഎസ്ആർടിസി 12 ലക്ഷത്തോളം കിലോ മീറ്ററോളമാണ് സർവ്വീസ് നടത്തുന്നത്. ഇതിനായി 270 മുതൽ 300 കിലോ ലിറ്റർ വരെയുള്ള ഡീസലാണ് ഉപയോഗിച്ച് വരുന്നത്. ശമ്പളം ഉൾപ്പെടെയുള്ളവ നൽകുന്നതിന് കടുത്ത പ്രതിസന്ധി നേരിടുന്ന കെഎസ്ആർടിസിക്ക് നിലവിലെ വില വർദ്ധനവ് കൂടുതൽ ഭാരമാണ് ഉണ്ടാക്കുക.ഇരുട്ടടി എന്നാണ് ഗതാഗത മന്ത്രി ആന്റണി രാജു വിലവര്‍ദ്ധനിവിനോട് പ്രഖ്യാപിച്ചത്.
അതേസമയം, വിലവര്‍ദ്ധനിവിന്‍റെ സാഹചര്യത്തെ പറ്റി ചര്‍ച്ച ചെയ്യാന്‍ കെഎസ്ആര്‍ടിസി സിഎംഡി ബിജു പ്രഭാകറിനെ മന്ത്രി അടിയന്തിരമായി വിളിച്ച് വരുത്തി ചര്‍ച്ച നടത്തി. വിഷയം രാവിലെ തന്നെ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്താനും മറ്റ് വഴികള്‍ ആലോചിക്കാനും ആണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. എന്നാല്‍ ഇന്ധനം നിറയ്ക്കാന്‍ എപ്പോഴും സ്വകാര്യ പമ്പുകളെ ആശ്രയിക്കുന്നത് പ്രയോഗികമല്ലെന്നാണ് മന്ത്രി വ്യക്തമാക്കിയത്. അടിയന്തിരമായി ഇന്ന് തന്നെ ഹൈക്കോടതിയെ സമീപിക്കാന്‍ മന്ത്രി കെഎസ്ആര്‍ടിസിക്ക് നിര്‍ദേശം നല്‍കി. നിലവില്‍ നാല് രൂപ ഒറ്റയടിക്ക് വര്‍ദ്ധപ്പിച്ചതിനെതിരെ സുപ്രീം കോടതിയെ കേരളം സമീപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്ന വിലവര്‍ധനവ് പൊതുഗതാഗതത്തിന്‍റെ നടുവ് ഒടിക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.