സിനിമ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടി വേണം; WCC സമര്‍പ്പിച്ച ഹര്‍ജിയിൽ വിധി ഇന്ന്

സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡബ്ല്യൂ സി സി സമര്‍പ്പിച്ച ഹര്‍ജിയിൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഇന്ന് വിധി പറയും.

സിനിമ രംഗത്ത് ആഭ്യന്തര പരാതി പരിഹാര സമിതി നിലവിലിലെന്ന്
ചൂണ്ടിക്കാട്ടിയാണ് വനിതാ കൂട്ടായ്മ ഹൈക്കോടതിയെ സമീപിച്ചത്. ഹേമ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടിരുന്നു.

നടിയെ അക്രമിച്ച സംഭവത്തെ തുടര്‍ന്ന് 2018 ലാണ് ഡബ്ല്യൂ സി സി ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. താരസംഘടനയായ അമ്മയിൽ പരാതി പരിഹാര സമിതി രൂപീകരിക്കാൻ നിർദ്ദേശം നല്‍കണമെന്നും ഹര്‍ജിയിൽ ആവശ്യപ്പെട്ടിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here