റദ്ദാക്കിയ ലൈസൻസ് പുനഃസ്ഥാപിക്കാൻ കൈക്കൂലി ആവശ്യപ്പെട്ടു; ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

കൈക്കൂലി ആവശ്യപ്പെട്ട കേസിൽ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ. കൂത്താട്ടുകുളം നഗരസഭയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഡി.എസ്.ബിജുവിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. റദ്ദാക്കിയ ലൈസൻസ് പുനഃസ്ഥാപിക്കാൻ കൈക്കൂലി നൽകണമെന്ന് ഇയാൾ ആവശ്യപ്പെട്ടതായാണ് പരാതി.

കൂത്താട്ടുകുളത്തെ സ്വകാര്യ ലോഡ്ജ് ഉടമയിൽ നിന്ന് ഒന്നര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട തിനെ തുടർന്നാണ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഡി.എസ്.ബിജുവിനെ വിജിലൻസ് പിടികൂടിയത്. ഓടയിലേക്ക് മാലിന്യം ഒഴുക്കിയ സംഭവത്തിൽ നഗരത്തിലെ ചില സ്ഥാപനങ്ങൾക്കെതിരെ നഗരസഭ നടപടി ആരംഭിച്ചിരുന്നു.

ഇത്തരത്തിൽ നടപടി എടുത്ത ലോഡ്ജുടമയോട് നടപടി ഒഴിവാക്കാൻ 1.5 ലക്ഷം രൂപ കൈക്കൂലി നൽകാൻ ഇയാൾ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ തുക ഒരുമിച്ചു തരാൻ നിർവാഹമില്ലെന്ന് അറിയിച്ച ഉടമയോട് പകുതി തുകയുമായി എത്താൻ ഇയാൾ ആവശ്യപ്പെട്ടു. ബാക്കി തുകയ്ക്ക് 10 ദിവസം അവധിയും നൽകി.

തുടർന്ന് ലോഡ്ജ് ഉടമ വിജിലൻസിനെ വിവരമറിയിച്ച ശേഷം അവർ നൽകിയ കറൻസി നോട്ടുകൾ ഹെൽത്ത് ഇൻസ്പെക്ടർക്ക് കൈമാറുകയായിരുന്നു. വെളിയിൽ കാത്തുനിന്ന വിജിലൻസ് സംഘം ബിജുവിനെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News