കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭൂമിയേറ്റെടുക്കൽ മെയ് മാസം പൂർത്തിയാകുമെന്ന് മന്ത്രി പി രാജീവ്. ഇതിനായി 87% ഭൂമി ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. 2135 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കേണ്ടിയിരുന്നത്.
69839 എംഎസ്എംഇ സംരംഭങ്ങൾ 2016 ന് ശേഷം ആരംഭിച്ചതായും 12443 എംഎസ്എംഇ സംരംഭങ്ങൾ ഒരു വർഷത്തിനുള്ളിൽ ആരംഭിച്ചുവെന്നും മന്ത്രി ചോദ്യോത്തരവേളയിൽ പറഞ്ഞു. നമ്മുടെ ഭൂപരിഷ്കരണ നിയമം മാറ്റേണ്ട കാര്യം ഇല്ല.
ഭൂപരിഷ്കരണ നിയമപ്രകാരം 5 % ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കും. പഴവർഗ്ഗങ്ങൾ നട്ടുവളർത്താൻ നിലവിലെ നിയമ പ്രകാരം തന്നെ കഴിയുമെന്നും പ്ലാൻറേഷൻ ഡയറക്റ്ററ്റേറ്റ് രൂപീകരിക്കുന്നതോടെ ഇത് സാധ്യമാകുമെന്നും പി.എസ് സുപാലിൻ്റെ ചോദ്യത്തിന് മന്ത്രി മറുപടി നൽകി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.