കൗൺസിലിംഗിനെത്തിയ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; വൈദികൻ കസ്റ്റഡിയിൽ

പത്തനംതിട്ട കൂടലിൽ പോക്സോ കേസിൽ വൈദികൻ കസ്റ്റഡിയിൽ. കൂടൽ ഓർത്തഡോൿസ്‌ പള്ളിയിലെ വികാരി പോണ്ട്സൺ ജോൺ ആണ് പിടിയിലായത്. കൗൺസിലിംഗിന് എത്തിയ പെൺകുട്ടിക്ക് നേരെയാണ് വൈദികന്റെ ലൈംഗിക അതിക്രമം ഉണ്ടായത്.

പെൺകുട്ടിയുടെ അധ്യാപികയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് എടുത്തത്. വൈദികനെ ഇന്ന് പുലർച്ചെ വീട്ടിൽ നിന്നാണ് പത്തനംതിട്ട വനിത പൊലീസ് കസ്റ്റഡിയിലെടുത്തത്. 17 വയസുള്ള പെൺകുട്ടിയോടാണ് ഇയാൾ അതിക്രമം കാണിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here