മയക്കുമരുന്ന് മാഫിയ തലവന്‍ നിസ്സാം അബ്ദുള്‍ ഗഫൂര്‍ അറസ്റ്റില്‍

മലബാറിലെ മയക്കുമരുന്ന് മാഫിയ തലവന്‍ നിസ്സാം അബ്ദുള്‍ ഗഫൂര്‍ അറസ്റ്റില്‍. മഞ്ചേശ്വരം ഹൊസങ്കടിയില്‍ വച്ചാണ് പ്രത്യേക അന്വേഷണ സംഘം നിസ്സാമിനെ അറസ്റ്റ് ചെയ്തത്. മലബാറില്‍ എം ഡി എം എ ഉള്‍പ്പെടെ പുതുതലമുറ മയക്ക് മരുന്നുകളുടെ മൊത്തക്കച്ചവടക്കാരനാണ് കണ്ണൂര്‍ തെക്കി ബസാര്‍ സ്വദേശിയായ നിസ്സാം അബ്ദുള്‍ ഗഫൂര്‍.

അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാന കണ്ണിയാണ് നിസ്സാം അബ്ദുള്‍ ഗഫൂര്‍. നൈജീരിയയില്‍ നിന്നാണ് നിസ്സാം മയക്കുമരുന്ന് ഇന്ത്യയിലേക്ക് എത്തിക്കുന്നത്. മലബാര്‍ മേഖലയിലാണ് പ്രധാന വിതരണം. കണ്ണൂര്‍ സിറ്റി എസ് ഐ, പി കെ സുമേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. മാര്‍ച്ച് ഏഴിന് കണ്ണൂരില്‍ കേരളത്തിലെ ഏറ്റവും വലിയ MDMA വേട്ട നടന്നതിന് പിന്നാലെ പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു പ്രതി. ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പ്രതിയെ പിടികൂടിയതെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു.

പ്രതിയുടെ ബാങ്ക് അക്കൗണ്ടുകള്‍ പൊലീസ് മരവിപ്പിച്ചു. ഓരോ മാസവും പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് ഒരു കോടിക്ക് മുകളിലുള്ള പണ ഇടപാടുകള്‍ നടക്കുന്നതായി പൊലീസ് പരിശോധനയില്‍ കണ്ടെത്തി. നേരത്തെ ബാംഗ്ലൂരില്‍ വച്ച് കഞ്ചാവ് പിടികൂടിയ കേസ്സില്‍ നിസ്സാം ആറു മാസം ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മയക്കുമരുന്നു വില്‍പ്പനയിലെ പണം കൊണ്ട് ആഡംബര ജീവിതം നയിച്ചു വരികയായിരുന്നു നിസ്സാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News